thrissur local

സ്ത്രീസമത്വത്തിന് ഏറ്റവും നല്ല മാര്‍ഗംപെണ്‍കുട്ടികളെ ബോധവല്‍ക്കരിക്കല്‍

തൃശൂര്‍: 'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതിയുടെ ഭാഗമായി പെണ്‍കുട്ടികളുടെ ദേശീയ ദിനാചരണം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അഡ്വ. തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
സ്ത്രീശാക്തീകരണമല്ല, പെണ്‍കുട്ടികളെ ബോധവല്‍കരിക്കലാണു സ്ത്രീ സമത്വത്തിന് ഏറ്റവും നല്ല മാര്‍ഗമെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. പെ ണ്‍കുട്ടി ഒരു ബാധ്യതയാണെന്നുള്ള വികലമായ ചിന്ത പൊതുസമൂഹം അവസാനിപ്പിക്കണം. സമൂഹം നന്നാവണമെങ്കില്‍ സ്ത്രീയും പുരുഷനും ഒരുപോലെ മുന്നേറണമെന്നും എംഎല്‍എ ഉല്‍ബോധിപ്പിച്ചു. പെണ്‍കുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കുക, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാപ്പിക്കുക എന്നിവയാണു പദ്ധതിയുടെ പ്രധാന പ്രചാരണ പരിപാടികള്‍.
ജില്ലാ കലക്ടര്‍ വി രതീശന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പത്മിനി ടീച്ചര്‍, ശിശു ക്ഷേമ സമിതി അധ്യക്ഷന്‍ പി ഒ ജോര്‍ജ്, ജില്ലാ ഗവ. പ്ലീഡര്‍ കെ ബി. രണേന്ദ്രനാഥന്‍, ജില്ലാതല ഐസിഡിഎസ് പ്രോഗ്രാം ഓഫീസര്‍ പി മീര സംബന്ധിച്ചു.
Next Story

RELATED STORIES

Share it