സ്ത്രീസംരക്ഷണത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് നടി ഭാവന

തിരുവനന്തപുരം: സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ചലച്ചിത്രനടി ഭാവന. വിളക്കുമരം’എന്ന സിനിമയുടെ പ്രചാരണാര്‍ഥം പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന. സ്ത്രീസംരക്ഷണത്തില്‍ സ ര്‍ക്കാര്‍ വീഴ്ച വരുത്തിയതിനാലാണ് ജിഷ വധം പോലുള്ള സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നത്. വിദേശരാജ്യങ്ങളിലുള്ളതുപോലെ കുറ്റവാളികള്‍ക്കെതിരേ കൃത്യമായും ശക്തമായും നടപടികളെടുക്കാത്തതുകൊണ്ടാണ് പീഡനങ്ങള്‍ കൂടുന്നത്. ഇന്ത്യയിലൊട്ടാകെ സ്ത്രീകള്‍ സുരക്ഷിതരല്ല. പ്രത്യേകിച്ച് കേരളത്തിലും ഡല്‍ഹിയിലും. ഗുജറാത്തിലുള്ള സ്ത്രീകളും ഒട്ടും സുരക്ഷിതരല്ല. ജിഷ വധത്തില്‍ സാമൂഹിക മാധ്യമങ്ങളു ള്‍പ്പെടെ നന്നായി പ്രതികരിക്കുന്നുണ്ട്. എന്നാല്‍, അതുമാത്രം പോരാ. ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ശക്തമായ നടപടികള്‍ ഉണ്ടാവണം.വിളക്കുമരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് നടന്‍ വിജയ് മേനോനാണ്. വിജയ് മേനോന്റെ മകന്‍ നിഖില്‍ മേനോന്റേതാണ് കഥ. അനില്‍ പനച്ചൂരാന്‍ ഗാനരചനയും സഞ്ജീവ് തോമസ് സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. ശിവാനി ക്രിയേഷന്‍സിന്റെ ബാനറില്‍ ജയനാഥ് അമ്പാഴത്താണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രഹണം ജോഷ്വാ റൊണാള്‍ഡ്. അനാഥാലയത്തിലെ കുട്ടികളുടെ ജീവിതം പ്രമേയമാക്കിയിട്ടുള്ള ചിത്രം ആഗസ്തില്‍ തിയേറ്ററിലെത്തും. തിരുവനന്തപുരം, ലഡാക്ക്, ചുഷൂല്‍ എന്നിവിടങ്ങളിലാണു ചിത്രീകരണം.
Next Story

RELATED STORIES

Share it