Second edit

സ്ത്രീശുദ്ധി

ആര്‍ത്തവകാലം സ്ത്രീശരീരത്തില്‍ മാസത്തിലൊരിക്കല്‍ സംഭവിക്കുന്ന ജീവശാസ്ത്രപരമായ പ്രക്രിയയാണ്. ശാരീരികമായ അസ്വസ്ഥതകളും വേദനയുമുണ്ടെങ്കിലും അവള്‍ അതെല്ലാം അനുഭവിക്കുന്നത് മാതൃത്വത്തിനു വേണ്ടിയുള്ള ഉല്‍ക്കടമായ അഭിനിവേശത്തിലാണ്; അതു സാക്ഷാല്‍ക്കരിച്ചാലുള്ള ആനന്ദത്തിനു വേണ്ടിയാണ്.
എന്നാല്‍, പുരുഷാധിപത്യ പ്രവണതകളും വിശ്വാസങ്ങളും നിലനില്‍ക്കുന്ന ഇന്ത്യന്‍ സമൂഹത്തില്‍ ആര്‍ത്തവവിരാമം സംഭവിച്ചിട്ടില്ലാത്ത സ്ത്രീ അശുദ്ധയാണെന്നു കരുതപ്പെടുന്നു. ഈ 'അശുദ്ധി' സങ്കല്‍പത്തിന്റെ പേരിലാണ് ശബരിമലയില്‍ പത്തും അമ്പതും വയസ്സിനു മധ്യേയുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാത്തത്. നിത്യബ്രഹ്മചാരിയായ ശ്രീഅയ്യപ്പന്‍ അശുദ്ധിയുള്ള സ്ത്രീകളുടെ സാമീപ്യം ആഗ്രഹിക്കുന്നില്ല എന്നതാണീ വിശ്വാസത്തിന്റെ പൊരുളത്രെ.
ഭരണഘടനയുടെ 14, 15 വകുപ്പുകള്‍ പ്രകാരം ഇത് സ്ത്രീകളോടുള്ള വിവേചനമാണെന്നും യുക്തിക്കു നിരക്കാത്ത ഈ ദുരാചാരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടു സമര്‍പ്പിക്കപ്പെട്ട ഹരജി സ്വീകരിച്ചുകൊണ്ട് സുപ്രിംകോടതിയിലെ ജസ്റ്റിസ് ദീപക് മിശ്ര ചോദിച്ച ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്. സ്ത്രീക്ക് ദേവാലയങ്ങളില്‍ പ്രവേശിക്കുന്നതിനെ വേദോപനിഷത്തുകള്‍ വിലക്കുന്നുണ്ടോ? ആത്മീയത പുരുഷന്മാര്‍ക്കു മാത്രമേ പാടുള്ളൂ എന്നു പറയാനാവുമോ?
Next Story

RELATED STORIES

Share it