Second edit

സ്ത്രീധനശാസ്ത്രം

പ്രശസ്ത ധനശാസ്ത്രജ്ഞനായ പോള്‍ സാമുവല്‍സണ്‍ ഒരിക്കല്‍ പറഞ്ഞത്, ഒരാള്‍ തന്റെ വേലക്കാരിയെ വിവാഹം കഴിക്കുന്നതോടെ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ കുറവുവരുമെന്നാണ്. വേലക്കാരി ഭാര്യയാവുന്നതോടെ വീട്ടുജോലിക്ക് വേതനം നല്‍കേണ്ടിവരില്ല. അതോടെ ദേശീയ വരുമാനത്തില്‍ കുറവുവരും.
സാധാരണ സ്ത്രീകള്‍ ചെയ്യുന്ന പല ജോലികളുടെയും ചെലവ് ധനശാസ്ത്രജ്ഞന്‍മാര്‍ പരിഗണിക്കാറില്ല എന്ന കാര്യമാണ് സാമുവല്‍സണ്‍ ചൂണ്ടിക്കാണിക്കുന്നത്. ധനശാസ്ത്രജ്ഞര്‍ അധികവും പുരുഷന്‍മാരായതുകൊണ്ടോ പരമ്പരാഗതമായി വിജ്ഞാനീയങ്ങളിലുള്ള ആണ്‍കോയ്മകൊണ്ടോ വന്നതാണിത്. അതിനാല്‍ ഒരു ഫെമിനിസ്റ്റ് ധനശാസ്ത്രം വികസിക്കണമെന്നു വാദിക്കുന്നവര്‍ ഏറെയാണ്. കുഞ്ഞുങ്ങളെ വളര്‍ത്തുക എന്ന ജോലി വളരെ ഭാരിച്ചതാണ്. കാറോ കംപ്യൂട്ടറോ നിര്‍മിക്കുന്നതിനേക്കാള്‍ എത്രയോ മഹത്തരവും. എന്നാല്‍, അത് ജിഡിപിയില്‍ കാണില്ല. നോര്‍വേ മാത്രമാണ് ഒരിക്കല്‍ അതു പരിഗണിച്ചത്. യഥാര്‍ഥത്തില്‍ ജോലിചെയ്യുന്ന സ്ത്രീകള്‍ അഞ്ചുശതമാനം കൂടുതല്‍ ജോലിയെടുക്കുന്നു എന്ന് സമ്പന്നരാജ്യ സംഘടന (ഒഇസിഡി) പറയുന്നു. കുട്ടികളെ വളര്‍ത്തുന്ന ജോലി അതിന്റെ ഇരട്ടിയാണ്. വീട്ടുജോലി സ്ത്രീകള്‍ ചെയ്യുന്നതിനാലാണ് അതു കണക്കില്‍ വരാത്തത് എന്നും അതു സ്ത്രീകളെ അടക്കിയിരുത്താനാണെന്നും കരുതുന്നവരുണ്ട്.
ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണു ധനശാസ്ത്ര ചിന്തകളില്‍ മാറ്റം വരുത്തണമെന്ന ആവശ്യമുയരുന്നത്.
Next Story

RELATED STORIES

Share it