palakkad local

സ്ത്രീകള്‍ക്ക് മരണാനന്തര നമസ്‌കാര വിലക്കില്‍ നിയമ നടപടി സ്വീകരിക്കും: കെഎന്‍എം

പാലക്കാട്: സമീപ കാലത്തായി മരണാനന്തര നമസ്‌കാരം നടത്തുന്നതിന് മുസ്‌ലീം സ്ത്രീകള്‍ക്ക് വിലക്ക് കല്‍പിക്കുന്ന പൗരോഹിത്യ നിലപാടിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ കേരള നദ്‌വത്തുല്‍ മുജാഹിദീന്‍ പാലക്കാട് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
സ്വന്തം ഭര്‍ത്താവും മക്കളുമടക്കമുള്ള ഉറ്റവര്‍ മരണപ്പെടുമ്പോള്‍ അവര്‍ക്കു വേണ്ടി നടത്തപ്പെടുന്ന അവസാന നമസ്‌ക്കാരത്തെയാണ് ഒരു വിഭാഗം പുരോഹിതന്മാര്‍ മുസ്‌ലീം സ്ത്രീകള്‍ക്ക് നിഷേധിക്കുന്നത്. ഭരണഘടന നല്‍കുന്ന വിശ്വാസ സ്വാതന്ത്ര്യം ഹനിക്കലാണിത്. മതം പ്രമാണവും യുക്തിയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആദര്‍ശ വിശദീകരണ സമ്മേളനം കള്ളിക്കാട് മണലാഞ്ചേരിയില്‍ കെ എന്‍ എം സംസ്ഥാന സെക്രട്ടറി അബ്ദുല്‍ ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു. ഷംസുദ്ദീന്‍ മൗലവി പ്രഭാഷണം നടത്തി. കെഎന്‍എം പാലക്കാട് മണ്ഡലം കമ്മിറ്റി യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് എസ് വൈ മുഹമ്മദലി അധ്യനായി. ജില്ലാ ഖജാഞ്ചി പി ഹഫീസുല്ല, ജില്ലാ ജോയന്റ് സെക്രട്ടറി എസ് എം സലീം, മണ്ഡലം സെക്രട്ടറി എന്‍ എന്‍ മുഹമ്മദ് റാഫി, ഷംസുദ്ദീന്‍ എടത്തറ, റാഫി പുതുപ്പളിതെരുവ്, നൗഷാദ്, ഇബ്രാഹിം, അഷ്‌റഫ്, ശെരീഫ് കല്‍മണ്ഡപം, ജബ്ബാര്‍ കൊടുന്തിരപ്പുള്ളി, വി എച്ച് നസീര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it