Flash News

സ്ത്രീകളുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടനിലയില്‍

ഉത്തര്‍പ്രദേശ്:  രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ്  മീററ്റിലെ ശാസ്ത്രി നഗറിലാണ് സംഭവം. സ്വകാര്യ ഇന്‍ഷൂറന്‍സ് കമ്പനി മാനേജരായ ചന്ദ്രശേഖര്‍ ഗുപ്ത(52) ഭാര്യ പൂനം ഗുപ്ത(50) എന്നിവര്‍ക്കൊപ്പം അജ്ഞാതയായ യുവതിയെയുമാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ മൂര്‍ച്ചയുള്ള ആയുധം കൊണ്ട് മുറിച്ച നിലയിലായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Next Story

RELATED STORIES

Share it