Most popular

സ്ത്രീകളുടെ ശനി ക്ഷേത്രപ്രവേശം ബലാല്‍സംഗം കൂട്ടും: ശങ്കരാചാര്യര്‍

സ്ത്രീകളുടെ ശനി ക്ഷേത്രപ്രവേശം  ബലാല്‍സംഗം കൂട്ടും: ശങ്കരാചാര്യര്‍
X
shankaracharya

ഡെറാഡൂണ്‍: സ്ത്രീകള്‍ക്ക് ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിച്ചത് ബലാല്‍സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനിടയാക്കുമെന്ന് ദ്വാരക ശ്രദ്ധാപീഠം ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ സരസ്വതി. ഹരിദ്വാറില്‍ രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിയ സ്വാമി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തിലെ ശ്രീകോവിലില്‍ പ്രവേശിച്ചതോടെ വിജയിച്ചുവെന്ന് സ്ത്രീകള്‍ വിചാരിക്കരുത്. എല്ലാ വാദ്യഘോഷങ്ങളും അവര്‍ അവസാനിപ്പിക്കണം.
ശനി എന്നാല്‍ പാപികളുടെ ഗ്രഹമാണ്. അവിടെ സ്ത്രീകള്‍ എത്തിയാല്‍ അവര്‍ക്കെതിരേ അതിക്രമങ്ങള്‍ ഉണ്ടാവും. പീഡനം കൂടുന്നതോടൊപ്പം മറ്റ് അതിക്രമങ്ങളും വര്‍ധിക്കാന്‍ വഴിവയ്ക്കുമെന്നും. സ്വരൂപാനന്ദ പറഞ്ഞു. ശനി ക്ഷേത്രത്തില്‍ സ്ത്രീകള്‍ കയറുകയും ദേവനെ പ്രാര്‍ഥിക്കുകയും ചെയ്യും. എന്നാല്‍, ദേവന്റെ കണ്ണുകള്‍ സ്ത്രീകളിലേക്കെത്തുന്നതു വഴി അവര്‍ പീഡിപ്പിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ശനി ക്ഷേത്രത്തിലുള്ള ആരാധന അവരുടെ നിര്‍ഭാഗ്യമായിരിക്കും. ശനി ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പ്രക്ഷോഭം നടത്തുന്നതിനു പകരം ബലാല്‍സംഗം പോലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനു പ്രേരിപ്പിക്കുന്ന ലഹരിവസ്തുക്കളില്‍ നിന്നു പുരുഷന്മാരെ പിന്തിരിപ്പിക്കുകയായിരുന്നു സ്ത്രീകള്‍ ചെയ്യേണ്ടിയിരുന്നതെന്നും സ്വാമി പറഞ്ഞു. സ്വാമിയുടെ പ്രസ്താവനയെ സിപിഎം നേതാവ് വൃന്ദ കാരാട്ട് വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it