Idukki local

സോഷ്യല്‍ മീഡിയാ പ്രചാരണവും പെയ്ഡ് ന്യൂസ് വിഭാഗത്തില്‍പ്പെടും

തൊടുപുഴ: പെയ്ഡ് ന്യൂസ് നല്‍കുന്നത് രണ്ടു വര്‍ഷം തടവ് വരെ ലഭിക്കാവുന്ന കുറ്റം. മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റിയുടെ ഇതു സംബന്ധിച്ച തീരുമാനം മാധ്യമസ്ഥാപനത്തിനു ചോദ്യം ചെയ്യാം. കുറ്റാരോപണത്തിനെതിരെ സംസ്ഥാന ഇലക്ഷന്‍ കമ്മീഷനെ സമീപിക്കാം.അവിടെ നിന്നുള്ള തീരുമാനവും സ്വീകാര്യമല്ലെങ്കില്‍ ദേശീയ തിരഞ്ഞെടുപ്പു കമ്മീഷനിലും അപ്പീല്‍ നല്‍കാം.എന്നാല്‍ ഈ തീരുമാനം അന്തിമമായിരിക്കും.
മാധ്യമപ്രവര്‍ത്തകര്‍ക്കായി തൊടുപുഴ പ്രസ്‌ക്ലബ്ബില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റിപോര്‍ട്ടിങും മാര്‍ഗ നിര്‍ദേശങ്ങളും ശില്‍പ്പശാല ഉദ്ഘാടനം ചെയ്യവെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടറുമായ ഡോ. എ. കൗശിഗനാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ വിശദീകരിച്ചത്.
സോഷ്യല്‍ മീഡിയയിലൂടെയുള്ള പ്രചാരണവും പെയ്ഡ് ന്യൂസ് ഗണത്തില്‍ വരും. ഇക്കാര്യത്തില്‍ വ്യക്തത ഉറപ്പാക്കുന്നതിനു സ്ഥാനാര്‍ഥിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ വിശദാംശങ്ങളും നല്‍കേണ്ടതുണ്ട്.
പെയ്ഡ് സ്വഭാവമുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതിനുമുമ്പ് മാധ്യമങ്ങള്‍ ആയത് സ്ഥാനാര്‍ഥിയുടെ അറിവോടെയുള്ളതാണെന്നു ഉറപ്പാക്കണം. അല്ലാത്തപക്ഷം മാധ്യമ സ്ഥാപനങ്ങളാവും പ്രതിയാവുക.
വോട്ടര്‍ പട്ടികയില്‍ ഇനിയും പേരു ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് 19വരെ സമയമുണ്ടെന്ന് കലക്ടര്‍ അറിയിച്ചു.പരമാവധി പേരെ പട്ടികയില്‍ പേരു ചേര്‍ക്കാനും പേരുള്ളവരെയെല്ലാം വോട്ടുചെയ്യിപ്പിക്കാനുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പ്രസ്‌ക്ലബ് പ്രസിഡന്റ് ഹാരിസ് മുഹമ്മദ്, സെക്രട്ടറി വിനോദ് കണ്ണോളി, ജില്ലാ അസി.ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ കെ ജയകുമാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it