kozhikode local

സോഷ്യല്‍ മീഡിയകളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു പോസ്റ്റ്; നിഷേധവുമായി നേതൃത്വം

താമരശ്ശേരി: സീറ്റ് ചര്‍ച്ച പോലും പൂര്‍ത്തിയാക്കുന്നതിനു മുമ്പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു പ്രചാരണം നടത്തിയത് നേതൃത്വത്തെ വട്ടിലാക്കി. താമരശ്ശേരി പഞ്ചായത്ത് അവേലം 19ാം വാര്‍ഡിലാണ് യൂത്ത് ലീഗ് നേതാവ് ഇഖ്ബാല്‍ പൂക്കോടിനെ സ്ഥാനാര്‍ഥിയാക്കിയതായി സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം നടന്നുവരുന്നത്.

ഇദ്ദേഹത്തിനു കോണി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നഭ്യര്‍ഥിക്കുകയും ചെയതതോടെ ലീഗ് നേതൃത്വം ആശങ്കയിലായി.സ്ഥാനാര്‍ഥിയുടെ ഫോട്ടോ സഹിതം ചില സോഷ്യല്‍ മീഡിയകൡ വരുന്ന വാര്‍ത്ത തികച്ചും അടിസ്ഥാന രഹിതമാണെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെന്നും വാര്‍ഡ് ലീഗ് സെക്രട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ലീഗിന്റെ ഉറച്ച സീറ്റായ ഇവിടെ സ്ഥാനാര്‍ഥിയാവാന്‍ പാര്‍ട്ടിയിലെ ഉന്നതര്‍ കിണഞ്ഞു ശ്രമിക്കുന്നതിനിടയിലാണ് യൂത്ത് ലീഗ് നേതാവിനെ അനുകൂലിച്ചു യുവജന വിഭാഗത്തിന്റെ ഫേസ് ബുക്ക്, വാട്‌സ് ആപ്പ് പ്രചാരണം കൊഴുക്കുന്നത്.

താമരശ്ശേരിയില്‍ യുവജന വിഭാഗങ്ങളെ തഴയുന്നതിലുള്ള ശക്തമായ എതിര്‍പ്പ് മറ നീക്കി പുറത്തുവന്നതാണ് നവമാധ്യമങ്ങളിലെ പോസ്റ്റിനു പിന്നില്‍. ലീഗിലേയും കോണ്‍ഗ്രസ്സിലെയും തലമൂത്ത നേതാക്കള്‍ക്ക് തന്നെ സീറ്റ് ലഭ്യമാവാത്തപ്പോള്‍ എങ്ങിനെ യുവാക്കള്‍ക്ക് നല്‍കാനാവുമെന്നാണ് നേതാക്കന്മാരുടെ മനോഗതം. ഇത് വ്യാപക പ്രതിഷേധത്തിനും മുറുമുറുപ്പിനും കാരണമാവുകയും ചെയ്യുന്നു. തങ്ങളെ കറിവേപ്പിലയാക്കി മാറ്റുകയാണ് നേതാക്കളെന്ന് യുവാക്കള്‍ തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വോട്ടിങിലും ഏറെ പ്രശ്‌നത്തിനും ഇത് കാരണമാവുകയും ചെയ്യും.
Next Story

RELATED STORIES

Share it