സോളാര്‍: സരിത സുപ്രധാന തെളിവുകള്‍ കൈമാറി; തെളിവുകളില്‍ മന്ത്രിമാരുമൊത്തുള്ള അശ്ലീല ദൃശ്യങ്ങളും

കൊച്ചി: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ കേന്ദ്രമന്ത്രി കെ സി വേണുഗോപാല്‍, മന്ത്രിമാരായ എ പി അനില്‍കുമാര്‍, അടൂര്‍ പ്രകാശ് തുടങ്ങിയവരുമായി തനിക്ക് അടുത്തബന്ധമുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുന്ന സുപ്രധാന തെളിവുകള്‍ സരിത എസ് നായര്‍ സോളാര്‍ കമ്മീഷന് കൈമാറി.
മല്ലേലില്‍ ശ്രീധരന്‍നായര്‍ക്കൊപ്പം സരിത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സെക്രട്ടേറിയറ്റില്‍ കൂടിക്കാഴ്ച നടത്തിയതിന്റെ വീഡിയോദൃശ്യങ്ങള്‍, കെ സി വേണുഗോപാലും എ പി അനില്‍കുമാറും മറ്റു രണ്ടു പ്രമുഖരുമായുള്ള അശ്ലീല വീഡിയോദൃശ്യങ്ങള്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ് എന്നിവര്‍ സരിതയുമായി നടത്തിയ അശ്ലീല സംഭാഷണങ്ങളടങ്ങിയ ശബ്ദരേഖ എന്നിവയാണ് പെന്‍ഡ്രൈവിലുള്ളത്. ഇതിനുപുറമേ മുഖ്യമന്ത്രിയുടെ ഓഫിസ് ജീവനക്കാരുമായുള്ള ബന്ധം സൂചിപ്പിക്കുന്ന രേഖകളും സരിത ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന് കൈമാറി.
മുഖ്യമന്ത്രി തന്നെ ശാരീരികമായി ബുദ്ധിമുട്ടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മറ്റൊരാളുടെ കൈവശമാണെന്നും ഇത് ഉടന്‍ സമര്‍പ്പിക്കുമെന്നും സരിത പറഞ്ഞു. സോളാര്‍ കേസുമായി ബന്ധപ്പെട്ടു തന്നെ വ്യക്തിപരമായി ബാധിക്കാത്ത തെളിവുകള്‍ മാധ്യമങ്ങള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്നും സരിത വ്യക്തമാക്കി. കേസ് ഒത്തുതീര്‍ക്കുന്നതിന്റെ ഭാഗമായും തന്റെ ഫോണില്‍നിന്നും ബന്ധു വിനുകുമാറിന്റെ ഫോണില്‍നിന്നും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ അടുപ്പക്കാരുമായും നടത്തിയ ഫോണ്‍ സംഭാഷണങ്ങളും സമര്‍പ്പിച്ച തെളിവുകളുടെ കൂട്ടത്തിലുണ്ട്.
മുഖ്യമന്ത്രിയുടെ പേഴ്‌സനല്‍ സ്റ്റാഫംഗം ജിക്കുമോന്‍ അയച്ച ഇ-മെയില്‍, ബെന്നി ബഹനാനും വിനുകുമാറുമായി നടത്തിയ ഫോണ്‍ സംഭാഷണം, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മയുമായി ഏറ്റവുമൊടുവില്‍ നടത്തിയ സംഭാഷണം എന്നിവയും പെന്‍ഡ്രൈവിലുണ്ട്.
പി സി വിഷ്ണുനാഥുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍, മോന്‍സ് ജോസഫ് എംഎല്‍എ വഴി തെരുവുവിളക്ക് പദ്ധതിക്കായി സമര്‍പ്പിച്ച നിര്‍ദേശത്തിന്റെ വിവരങ്ങള്‍, മുഖ്യമന്ത്രിയുടെ ഡല്‍ഹി സന്ദര്‍ശന വിവരങ്ങള്‍, സോളാര്‍ സിറ്റി മാസ്റ്റര്‍ പദ്ധതിക്കായി മുന്‍ മേയര്‍ ടോണി ചമ്മണിക്കു നല്‍കിയ അപേക്ഷ, മുന്‍മന്ത്രി പളനിമാണിക്യവുമായുള്ള ബന്ധത്തിന്റെ തെളിവുകള്‍, ടെന്നി ജോപ്പനും സുബ്രഹ്മണ്യവുമായി നടത്തിയ കത്തിടപാടിന്റെ രേഖകള്‍ എന്നിവയും കൈമാറി.
Next Story

RELATED STORIES

Share it