Second edit

സോളാര്‍ ശക്തി

കേരളത്തില്‍ വന്ന് സോളാറെന്നു പറയാന്‍ നാണമാവുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞെങ്കിലും കേരളവും ഇന്ത്യയും സൗരശക്തി ഊര്‍ജോല്‍പാദനത്തിന് ഉപയോഗിക്കുന്നതില്‍ മുമ്പില്‍ തന്നെയാണ്.
ഇന്നു ലോകത്തെ മൊത്തം ഊര്‍ജോല്‍പാദനത്തിന്റെ ഒരു ശതമാനം മാത്രമാണ് സൗരോര്‍ജമെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍, വരുംവര്‍ഷങ്ങളില്‍ ഇത് വന്‍തോതില്‍ വര്‍ധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. നേരത്തേ ജര്‍മനി പോലുള്ള സമ്പന്ന രാജ്യങ്ങളാണ് സോളാര്‍ വൈദ്യുതിക്കുവേണ്ടി വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നത്. കാരണം, ഊര്‍ജോല്‍പാദനച്ചെലവ് കൂടുതലാണ്. ധനികര്‍ക്കു മാത്രമേ സൗരോര്‍ജം താങ്ങാനാവൂ എന്നതായിരുന്നു അവസ്ഥ.
പക്ഷേ, സ്ഥിതി മാറുകയാണ്. സൗരോര്‍ജ ഉല്‍പാദനത്തിന്റെ സാങ്കേതികവിദ്യ വന്‍തോതില്‍ വികസിച്ചിരിക്കുന്നു. ഉല്‍പാദനച്ചെലവും കുത്തനെ കുറയുകയാണ്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ സോളാര്‍ പാനലുകളുടെ വിലയില്‍ 80 ശതമാനം ഇടിവാണു സംഭവിച്ചിരിക്കുന്നത്. അവയുടെ സാങ്കേതികക്ഷമതയാവട്ടെ കുതിച്ചുയരുകയും.
കഴിഞ്ഞ വര്‍ഷം സൗരോര്‍ജരംഗത്ത് 16,100 കോടി ഡോളറിന്റെ നിക്ഷേപമുണ്ടായി. പ്രകൃതിവാതകരംഗത്തും കല്‍ക്കരിഖനനത്തിലും ഉണ്ടായ നിക്ഷേപത്തേക്കാള്‍ കൂടുതല്‍. സൗരോര്‍ജരംഗത്തെ നിക്ഷേപം വികസിത രാജ്യങ്ങളില്‍നിന്ന് വികസ്വര രാജ്യങ്ങളിലേക്ക് മാറുകയാണ്. ചൈനയും ഇന്ത്യയും സോളാര്‍ വൈദ്യുതിരംഗത്ത് വന്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളുടെ മുന്‍നിരയിലാണെന്ന് സമീപകാല കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു.
Next Story

RELATED STORIES

Share it