palakkad local

സോളാര്‍ പാനല്‍: ജില്ലയ്ക്ക് 30 ലക്ഷം യൂനിറ്റ് വൈദ്യുതി ലഭിക്കും: മന്ത്രി

പാലക്കാട്: കുഴല്‍മന്ദത്തെ അ നെര്‍ട്ട് സോളാര്‍ പ്ലാന്റ് വഴി 30 ലക്ഷം യൂനിറ്റ് വൈദ്യുതി കെ എസ് ഇ ബിക്ക് നല്‍കാനാവുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് പ്രഖ്യാപിച്ചു. കുഴല്‍മന്ദം പുല്ലുപാറയില്‍ അനെര്‍ട്ടിന്റെ സ്ഥല ത്ത് സ്ഥാപിക്കുന്ന രണ്ട് മെഗാവാട്ട് സോളാര്‍ പ്ലാന്റ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പ്രതിവര്‍ഷം 30 ലക്ഷം യൂനിറ്റ് വൈദ്യുതിയാണ് കെഎസ്ഇബി ഗ്രിഡ് വഴി പൊ തുജനങ്ങള്‍ക്ക് ലഭ്യമാക്കാ ന്‍ ലക്ഷ്യമിടുന്നതെന്നും വൈദ്യുതി ക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ ഈ പദ്ധതിക്ക് കഴിയുമെന്നും അദ്ദേ ഹം പറഞ്ഞു. മൂന്ന് മാസം കൊ ണ്ട് പദ്ധതി പൂര്‍ത്തിയാക്കി കെ എസ് ഇ ബി ക്ക് വൈദ്യുതി നല്‍ കാനാവുമെന്നും അദ്ദേഹം പറഞ്ഞു. അനെര്‍ട്ട് സംസ്ഥാനത്ത് നടപ്പാക്കി വരുന്ന ഒരു കിലോ വാട്ട് സോളാര്‍ പദ്ധതി വഴി 8000 വീടുകളില്‍ വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞുവെന്നും വീടുകളില്‍ റൂഫ് ടോപ് സോളാര്‍ പദ്ധതി വഴിയാണ് അനെര്‍ട്ട് ഇത് നടപ്പാക്കിവരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആന്ധ്രയിലും തമിഴ്‌നാട്ടിലും പവര്‍കട്ട് നടപ്പക്കിയിട്ടും കേരളം പിടിച്ചു നില്‍ക്കുന്നത് മറ്റു സ്ഥലങ്ങളില്‍ നിന്നുള്ള വൈദ്യുതി വാ ങ്ങി നല്‍കിയാണെന്നും അദ്ദേ ഹം പറഞ്ഞു.
ചെറുകിട ജലവൈദ്യുത പദ്ധതിയും സോളാര്‍ പ്ലാന്റുകളും വഴി വൈദ്യുതി ലഭ്യമാക്കുന്ന പദ്ധതികള്‍ മറ്റു ജില്ലയിലും നടപ്പാക്കി വരുന്നുണ്ട്.
ബിപിഎല്‍, പട്ടികജാതി- വര്‍ഗ കുടുംബങ്ങള്‍ക്ക് ഒമ്പത് വാട്‌സിന്റെ രണ്ട് എല്‍ഇഡി ബള്‍ബുകള്‍ കെഎസ്ഇബി വഴി സൗജന്യമായി നല്‍കും. എപിഎല്‍ കുടുംബങ്ങള്‍ക്ക് 400 രൂപ വിലയുള്ള എല്‍ ഇ ഡി ബള്‍ബുകള്‍ 100 രൂപ സബ്‌സിഡി നിരക്കിലും വിതരണം ചെയ്യാന്‍ അനുമതിയായിട്ടുണ്ടെന്നും മന്ത്രി ആര്യാടന്‍ അറിയിച്ചു. യോഗത്തില്‍ എം ചന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ ശാന്തകുമാരി, ആരോ ഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മി റ്റി ചെയര്‍പേഴ്‌സണ്‍ ബിനുമോ ള്‍, അനെര്‍ട്ട് ഡയറക്ടര്‍ ടി മിത്ര, ജില്ലാ ഡയറക്ടര്‍ വല്‍സരാജ്, ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാര്‍, അംഗങ്ങള്‍, വ കുപ്പുതല മേധാവികള്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it