സോളാര്‍ തട്ടിപ്പ് കേസ്: ഗൂഢാലോചന അന്വേഷണം: ആവശ്യം കോടതി നിരസിച്ചു

കൊച്ചി: സോളാര്‍ കമ്മീഷന്‍ മുമ്പാകെ സരിത മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ നടത്തിയ കോഴയാരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. പാലക്കാട്ടെ അഴിമതിവിരുദ്ധ മനുഷ്യാവകാശ സംരക്ഷണ്‍ കൗണ്‍സില്‍ സെക്രട്ടറി ഐസക് വര്‍ഗീസ് സമര്‍പ്പിച്ച ഹരജി ജസ്റ്റിസ് പി ഉബൈദ് ഫയലില്‍ സ്വീകരിച്ചു.
സരിതയുടെ വിസ്താരം പുരോഗമിക്കുകയാണെന്നും ക്രോസ് വിസ്താരം തീര്‍ന്നാല്‍ മാത്രമേ കമ്മീഷന് അന്തിമ നിഗമനത്തില്‍ എത്താന്‍ കഴിയൂവെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു. അതേസമയം, സോളാര്‍ കമ്മീഷനെ തന്റെ താല്‍പര്യങ്ങള്‍ക്ക് സരിത ഉപയോഗിക്കുകയാണെന്നും ഇത് അനുവദിക്കരുതെന്നും കോഴ ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് ആരോപണങ്ങള്‍ തെറ്റെങ്കില്‍ വ്യാജ മൊഴി നല്‍കിയതിന് ശിക്ഷിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു.
സോളാര്‍ കേസിലെ പ്രതി സരിതാനായരുടെ വിവാദ കത്ത് ഹാജരാക്കണമെന്ന സോളാര്‍ കമീഷന്‍ ഉത്തരവില്‍ ഏര്‍പ്പെടുത്തിയിരുന്ന സ്‌റ്റേ ഹൈക്കോടതി രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. കമീഷന്‍ ഉത്തരവ് ചോദ്യം ചെയ്ത് സരിത നല്‍കിയ ഹരജിയിലാണ് ജസ്റ്റിസ് മുഹമ്മദ് മുഷ്താക്കിന്റെ നടപടി.
Next Story

RELATED STORIES

Share it