സോളാര്‍: ചെന്നിത്തലയുടെ പേരുപറഞ്ഞ് സരിത കേന്ദ്രമന്ത്രിയെ വിളിച്ചെന്ന് മുന്‍ പിഎ

കൊച്ചി: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായര്‍ രമേശ് ചെന്നിത്തലയുടെ പേരുപറഞ്ഞ് മുന്‍ കേന്ദ്രമന്ത്രി പളനി മാണിക്യത്തെ വിളിച്ചിരുന്നതായി രമേശ് ചെന്നിത്തലയുടെ ഡല്‍ഹിയിലെ മുന്‍ പിഎ ടി ജി പ്രദോഷ് സോളാര്‍ കമ്മീഷനില്‍ മൊഴിനല്‍കി. അതേസമയം ടി ജി പ്രദോഷ് സരിതയുമായി 142 തവണ ഫോണില്‍ സംസാരിച്ചിരുന്നതായി സിഡിആര്‍ രേഖകളിലുള്ളതായി ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ വെളിപ്പെടുത്തി. 2012 ഡിസംബര്‍ 20നും 2013 മെയ് 31നും ഇടയിലായിലുള്ള കോള്‍ ഡീറ്റെയ്ല്‍സാണ് കമ്മീഷന്‍ ഹാജരാക്കിയത്.
2012ല്‍ രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റായിരിക്കെ ഡല്‍ഹിയില്‍വച്ച് ചെന്നിത്തലയുടെ പേരുപറഞ്ഞ് ഒരു സ്ത്രീ അദ്ദേഹത്തെ വിളിച്ചതായി അന്നത്തെ ധനകാര്യ സഹമന്ത്രിയായിരുന്ന പളനി മാണിക്യമാണ് ചെന്നിത്തലയോടു പറഞ്ഞത്. തുടര്‍ന്ന് ചെന്നിത്തല ഫോണ്‍നമ്പര്‍ തന്നെ ഏല്‍പ്പിച്ച് തന്റെ പേരുപറയാന്‍ എന്താണു കാരണമെന്ന് അന്വേഷിക്കാനും തന്നോട് ആവശ്യപ്പെട്ടു. നിജസ്ഥിതി അറിയാന്‍ തന്റെ മൊബൈല്‍ ഫോണില്‍ നിന്ന് ചെന്നിത്തല തന്ന നമ്പരിലേക്കു വിളിച്ചപ്പോള്‍ കൊല്ലത്തുള്ള കണ്ണന്താനം കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ പിആര്‍ഒ ലക്ഷ്മി നായര്‍ ആണെന്നാണ് അന്നു പരിചയപ്പെടുത്തിയത്. രമേശ് ചെന്നിത്തലയ്ക്കു വേണ്ടിയല്ല കണ്‍സ്ട്രക്ഷന്‍ കമ്പനി എംഡി രമേശിനു കൂടിക്കാഴ്ച നടത്തുന്നതിനു വേണ്ടിയാണ് പളനി മാണിക്യത്തെ വിളിച്ചതെന്നാണ് സരിത തന്നോടു പറഞ്ഞത്. എന്നാല്‍, സരിത തട്ടിപ്പുകാരിയാണെന്ന് അറിയില്ലായിരുന്നുവെന്ന് പ്രദോഷ് പറഞ്ഞു.
Next Story

RELATED STORIES

Share it