സോളാര്‍ കേസ്: ബിജു രാധാകൃഷ്ണന്‍ ഇന്ന് സിഡി ഹാജരാക്കില്ലെന്ന് സൂചന

തിരുവനന്തപുരം/കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പടെ മന്ത്രിമാര്‍ക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവായി സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാക്കുമെന്ന് ബിജു രാധാകൃഷ്ണന്‍ അവകാശപ്പെട്ടിരുന്ന സിഡി ഇന്ന് ഹാജരാക്കില്ല. സിഡി തന്റെ കൈവശമില്ലെന്നും അത് മറ്റൊരാളുടെ കൈയിലായതിനാല്‍ പിടിച്ചെടുക്കണമെന്നും സോളാര്‍ കമ്മീഷന് മുന്നില്‍ ബിജു ആവശ്യപ്പെടും.
സിഡി ഹാജരാക്കാന്‍ കൂടുതല്‍ സമയം ആവശ്യമാണെന്ന് കഴിഞ്ഞദിവസം കമ്മീഷന് മുന്നില്‍ ഹാജരാക്കിയപ്പോഴും ബിജു ആവശ്യപ്പെട്ടിരുന്നു. എന്നാ ല്‍ ഇക്കാര്യത്തില്‍ ഇനി ഒളിച്ചുകളി അനുവദിക്കാനാവില്ലെന്നും ഇന്നുതന്നെ സിഡി ഹാജരാക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. ഇക്കാര്യം കഴിഞ്ഞദിവസം ജയിലില്‍ വച്ച് ബിജു രാധാകൃഷ്ണന്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയിരുന്നു.
ജയിലില്‍ പ്രവേശിപ്പിച്ച സമയത്ത് തന്റെ പക്കലുള്ള സാധനങ്ങളുടെ വിവരങ്ങള്‍ ജയിലധികൃതര്‍ക്ക് നല്‍കിയിരുന്നു. അതില്‍ ഇത്തരമൊരു സിഡിയുടെ കാര്യം പറയുന്നില്ല. ഇനി സിഡി ഉണ്ടെന്ന് അവകാശപ്പെടുന്നത് കുറ്റകരമാവുമെന്നതിനാല്‍ സിഡി ഇപ്പോള്‍ കൈവശമില്ലെന്ന് പറയാനാണ് ബിജുവിന്റെ തീരുമാനം. ഉമ്മന്‍ചാണ്ടി അടക്കം ആറുപേര്‍ സരിതയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉണ്ടെന്ന് ബിജു രാധാകൃഷ്ണന്‍ നേരത്തെ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കിയിരുന്നു. സരിത അറസ്റ്റിലാവുന്നതിന് രണ്ടാഴ്ച മുമ്പ് അവരുടെ കൈവശമുള്ള രേഖകളില്‍ നിന്നാണ് ഈ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് താന്‍ കണ്ടെത്തിയതെന്നും ബിജു സോളാര്‍ കമ്മീഷനില്‍ വെളിപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it