സോളാര്‍ കേസ്; ബിജുവിനെ ഹാജരാക്കാതിരുന്നത് തന്റെ വീഴ്ചയല്ല: ജയില്‍ സൂപ്രണ്ട്

കൊച്ചി: സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ 2015 ഡിസംബര്‍ പത്തിന് രാവിലെ 9 മണിക്ക് ഹാജരാക്കാതിരുന്നതില്‍ തന്റെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്ന് തിരുവനന്തപുരം സെ ന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ ജി സുരേഷ്‌കുമാര്‍. സോളാര്‍ ആരോപണങ്ങളെക്കുറിച്ചന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ നല്‍കിയ മൊഴിയിലാണ് സൂപ്രണ്ട് ഇ ങ്ങനെ പറഞ്ഞത്.
വിവാദ സിഡി പിടിച്ചെടുക്കുന്നതിനായി ബിജുവിനെ കോയമ്പത്തൂരില്‍ കൊണ്ടുപോയ ദിവസം രാവിലെ ഒമ്പതിന് കമ്മീഷന്‍ മുമ്പാകെ ഹാജരാക്കുന്നതിന് എ ആര്‍ ക്യാംപിലെ അസിസ്റ്റന്റ് കമാന്‍ഡര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നതായും ജയില്‍ സൂപ്രണ്ട് കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. തന്റെ നിര്‍ദേശപ്രകാരം ഒമ്പതിന് രാത്രി ബിജു രാധാകൃഷ്ണനെ എറണാകുളം സബ് ജയിലില്‍ എത്തിച്ചിരുന്നു. എ ആര്‍ ക്യാംപിലെ നാര്‍കോട്ടിക് സെല്‍ വിഭാഗത്തിലെ ജി രാജ്കുമാറിനും എ ആര്‍ ക്യാംപ് എസ്‌ഐ രമേശ് കുമാറിനുമായിരുന്നു ബിജുവിനെ കമ്മീഷനില്‍ ഹാജരാക്കുന്നതിനുള്ള ചുമതല നല്‍കിയിരുന്നത്. ബിജു രാധാകൃഷ്ണനെ പ ത്താം തിയ്യതി രാവിലെ ഒമ്പതിന് കമ്മീഷനില്‍ ഹാജരാക്കിയിരുന്നില്ല എന്ന് താന്‍ പിന്നീട് മാധ്യമങ്ങളിലൂടെയാണ് മനസ്സിലാക്കിയതെന്നും ജയില്‍ സൂപ്രണ്ട് കമ്മീഷനില്‍ മൊഴി നല്‍കി.
സോളാര്‍ കമ്മീഷന്റെ നിര്‍ദേശപ്രകാരം ജയിലധികൃതരുടെ അനുമതിയോടെ ബിജുവിനെ ജയിലില്‍ അതിസുരക്ഷാ വിഭാഗത്തിലേക്ക് മാറ്റിപ്പാര്‍പ്പിച്ച തായും ജയില്‍ സൂപ്രണ്ട് കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി. കേരള പോലിസ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത്തിനെ സോളാര്‍ കമ്മീഷന്‍ വിസ്തരിക്കും. ഇതിനായി കമ്മീഷന്‍ അജിത്തിന് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടു. പോലിസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജി ആര്‍ അജിത് കേരള പോലിസ് അസോസിയേഷന്റെ വാര്‍ഷിക സമ്മേളനത്തിന്റെ നടത്തിപ്പിലേക്ക് 40 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും താന്‍ 20 ലക്ഷം രൂപ നല്‍കിയെന്നും സരിതാ എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഈ വിഷയത്തിന്റെ നിജസ്ഥിതി കമ്മീഷനെ ബോധ്യപ്പെടുത്തുന്നതിന് സരിതയെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ അഡ്വ. ജോര്‍ജ് പൂന്തോട്ടം മുഖേന കമ്മീഷനില്‍ ഹരജി നല്‍കി. ഹരജി പരിഗണിച്ച ജസ്റ്റിസ് ജി ശിവരാജന്‍ സരിതയെ ക്രോസ് വിസ്താരം ചെയ്യാന്‍ അനുവാദം നല്‍കി. സോളാര്‍ കമ്മീഷനില്‍ സരിതയുടെ ക്രോസ് വിസ്താരം ഇന്നു വീണ്ടും തുടരും.
Next Story

RELATED STORIES

Share it