Flash News

സോളാര്‍ കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനമേറ്റ വിജിലന്‍സ് ജഡ്ജി സ്വയം വിരമിക്കുന്നു

സോളാര്‍ കേസില്‍ ഹൈക്കോടതിയുടെ വിമര്‍ശനമേറ്റ വിജിലന്‍സ് ജഡ്ജി സ്വയം വിരമിക്കുന്നു
X
courtകൊച്ചി : സോളാര്‍ കേസില്‍ സരിത എസ് നായരുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി ആര്യാടന്‍ മുഹമ്മദിനുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ട തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി എസ് എസ് വാസവന്‍ സ്വയം വിരമിക്കലിന് അപേക്ഷ നല്‍കി.

മുഖ്യമന്ത്രിക്കും ആര്യാടന്‍ മുഹമ്മദിനും എതിരായ വിധി രണ്ടു മാസത്തേക്ക് സ്‌റ്റേ ചെയ്യുന്നതായി ഉത്തരവിട്ട ഹൈക്കോടതി ജസ്റ്റിസ് പി ഉബൈദ് വിജിലന്‍സ് കോടതി വിധിക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് വാസവന്‍ വിരമിക്കലിന് അപേക്ഷ നല്‍കിയത്.

നിയമവ്യവസ്ഥയെക്കുറിച്ചും മുന്‍കാല വിധികളെക്കുറിച്ചും അറിവില്ലാത്തതുപോലെയാണ് വിജിലന്‍സ് ജഡ്ജി പ്രവര്‍ത്തിച്ചതെന്നും വിജിലന്‍സ് ജഡ്ജിക്കെതിരെ ഹൈക്കോടതിയുടെ ഭരണവിഭാഗം അന്വേഷണം നടത്തേണ്ടിവരുമെന്നും ഹൈക്കോടതി ആരോപിച്ചിരുന്നു.

ഈ പരാമര്‍ശങ്ങളെത്തുടര്‍ന്നാണ് വാസവന്‍ സ്ഥാനമൊഴിയാന്‍ രണ്ടുവര്‍ഷം ബാക്കിനില്‍ക്കേ വിരമിക്കലിന് അപേക്ഷ നല്‍കിയത്.
Next Story

RELATED STORIES

Share it