Flash News

സോളാര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയെ സമീപിച്ചു

സോളാര്‍ കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സരിത ഹൈക്കോടതിയെ സമീപിച്ചു
X
Saritha

കൊച്ചി : സോളാര്‍ കേസില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതി സരിത എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങളെക്കുറിച്ച് തുടരന്വേഷണമോ സി.ബി.ഐ അന്വേഷണമോ വേണമെന്ന് ആവശ്യപ്പെടുന്ന ഹരജി ഹൈക്കോടതി നാളെ പരിഗണിക്കും.

നേരത്തേ, അഴിമതിക്കാരെയും കള്ളപ്പണക്കാരെയും കുറി്ച്ച് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി കൊടുക്കാന്‍ കമ്മീഷന് കഴിയുമായിരുന്നുവെന്നും എന്നാല്‍ ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട സമയത്ത് കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സോളാര്‍ കമ്മീഷന് കഴിയുന്നില്ലെന്ന് സരിത പറഞ്ഞിരുന്നു. സോളാര്‍കമ്മീഷന് മുമ്പാകെ ഹാജരായതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയായിരുന്നു സരിത കമ്മീഷനെതിരെ വിമര്‍ശനങ്ങളുന്നയിച്ചത്. താന്‍ ആത്മാര്‍ത്ഥമായി പറയുന്ന കാര്യങ്ങള്‍ക്ക് യാതൊരുവിധ നടപടികളും സ്വീകരിക്കാത്ത സാഹചര്യത്തിലാണിതെല്ലാം പറയുന്നതെന്നും കമ്മീഷനെ വിശ്വാസക്കുറവില്ലെന്നും സരിത വ്യക്തമാക്കി.
പോലിസ് സോളാര്‍ കമ്മീഷനില്‍ നല്‍കിയിരിക്കുന്നത് ഫില്‍ട്ടര്‍ ചെയ്ത കോള്‍ ലിസ്റ്റാണെന്ന്്് സരിത ആരോപിച്ചു.  താന്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം ഉപയോഗിച്ച മൂന്ന് നമ്പറുകളുടെയും കോള്‍ ഡീറ്റെയില്‍ റിപോര്‍ട്ട് ഹാജരാക്കണമെന്നും എങ്കില്‍ മാത്രമെ സത്യം പുറത്തുവരികയുള്ളുവെന്നും സരിത പറഞ്ഞു. കോള്‍ ഡിറ്റെയില്‍സിന്റെ മുഴുവന്‍ വിവരങ്ങളും കമ്മീഷന്‍ മുഖാന്തിരം ആവശ്യപ്പെടുമെന്നും സരിത അറിയിച്ചു.
Next Story

RELATED STORIES

Share it