Flash News

സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും, ഈ മാസം 25ന്

സോളാര്‍ കമ്മീഷന്‍ മുഖ്യമന്ത്രിയെ വിസ്തരിക്കും, ഈ മാസം 25ന്
X
14-1450092836-oommen-chandy

കൊച്ചി: സോളര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്തരിക്കും ഈ മാസം 25ന്  തിരുവനന്തപുരത്തുവച്ചാണ് വിസ്തരിക്കുക. വിസ്താരത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ട്് കമ്മീഷന്‍ ഓഫ് എന്‍ക്വയറി ആക്ട് സെക്ഷന്‍ 8 ബി പ്രകാരം മുഖ്യമന്ത്രിക്ക് സോളാര്‍ കമ്മീഷന്‍ നോട്ടീസ് നല്‍കി. ഇതനുസരിച്ച്് ഹാജരാകാന്‍ തയാറാണെന്ന് മുഖ്യമന്ത്രി കമ്മിഷനെ അറിയിച്ചു.
[related]കമ്മിഷനു മുന്‍പാകെ ഹാജരായി മൊഴി നല്‍കേണ്ടിയിരുന്ന കേസിലെ പ്രതി സരിത എസ്. നായര്‍ ഇന്നു ഹാജരായില്ല. ആലപ്പുഴ രാമങ്കരിയില്‍ മറ്റൊരു കേസുള്ളതിനാല്‍ ഹാജരാകാനാവില്ലെന്നാണ് സരിത കമ്മീഷനെ അറിയിച്ചത്്.
സരിതയും ബിജു രാധാകൃഷ്ണനും ചേര്‍ന്ന്് നടത്തിയ സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസിനെതിരെയും പേഴ്‌സണല്‍ സ്റ്റാഫിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ കമ്മീഷന്‍ വിസ്തരിക്കുന്നത്.

Next Story

RELATED STORIES

Share it