സോളാര്‍ ഇംപള്‍സ് 2 സൗരോര്‍ജ വിമാനം കാലഫോര്‍ണിയയില്‍

സാന്‍ഫ്രാന്‍സിസ്‌കോ: സോളാര്‍ ഇംപള്‍സ് 2 സൗരോര്‍ജ വിമാനം കാലഫോര്‍ണിയയില്‍. പസഫിക് സമുദ്രത്തിനു മുകളിലൂടെ 56 മണിക്കൂര്‍ പറന്നാണ് ലക്ഷ്യസ്ഥാനമായ വടക്കന്‍ കാലഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ അവസാനിച്ചത്. വ്യാഴാഴ്ച ഹവായ് ദ്വീപില്‍ നിന്നു വ്യാഴാഴ്ച രാവിലെ പുറപ്പെട്ട വിമാനത്തിന്റെ ഏറ്റവും അപകടം പിടിച്ച ഘട്ടമായിരുന്നു പസഫിക് സമുദ്രത്തിനു മുകളിലൂടെയുള്ള യാത്ര.
പൂര്‍ണമായും സൗരോര്‍ജത്താല്‍ ലോകം ചുറ്റുക എന്ന ലക്ഷ്യത്തോടെ 2015 മാര്‍ച്ചില്‍ അബൂദബിയില്‍ നിന്ന് കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് സോളര്‍ ഇംപള്‍സ് യാത്ര ആരംഭിച്ചത്. ഒമാന്‍, മ്യാന്‍മര്‍, ചൈന, ജപ്പാന്‍ എന്നീ രാജ്യങ്ങളിലിറങ്ങിയ വിമാനം ജൂലൈയിലാണു ഹവായിയിലെത്തിയത്. ജപ്പാനില്‍നിന്നുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ ബാറ്ററി സംവിധാനത്തിനു കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പസഫിക് സമുദ്രയാത്ര ഒമ്പതു മാസം വൈകി.
2,226 കിലോഗ്രാം ഭാരമുള്ള ഈ കാര്‍ബണ്‍ഫൈബര്‍ എയര്‍ക്രാഫ്റ്റില്‍ സൗരോര്‍ജം മാത്രമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്. മണിക്കൂറില്‍ 45 കിലോമീറ്ററാണു വേഗത. കടുത്ത സൂര്യപ്രകാശം ലഭിക്കുമ്പോള്‍ വേഗം ഇരട്ടിയാവും. വിമാനത്തിന്റെ ചിറകുകളില്‍ ഘടിപ്പിച്ചിരിക്കുന്ന 17,000 സൗരോര്‍ജ സെല്ലുകളില്‍ നിന്നാണു വിമാനത്തിന് ഇന്ധനം ലഭിക്കുന്നത്. പകല്‍ ബാറ്ററികളില്‍ ശേഖരിക്കുന്ന ഊര്‍ജമാണ് രാത്രിയിലെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.
പൈലറ്റായ ബര്‍ട്രാന്‍ഡ് പിക്കാര്‍ഡ്, സഹ പൈലറ്റായ ആന്‍ഡര്‍ ബോര്‍ഷ്‌ബൈര്‍ഗ് എന്നിവരാണു സാഹസികയാത്ര നടത്തിയത്.
Next Story

RELATED STORIES

Share it