സോളാര്‍ ഇംപള്‍സ് -2 അരിസോണയില്‍

വാഷിങ്ടണ്‍: ലോകത്തെ ആദ്യ സൗരോര്‍ജ വിമാനമായ സോളാര്‍ ഇംപള്‍സ്-2 തിങ്കളാഴ്ച വൈകീട്ടോടെ യുഎസിലെ ഫീനിക്‌സില്‍ പറന്നിറങ്ങി. സ്വിസ് നിര്‍മിതമായ വിമാനം കാലഫോര്‍ണിയയില്‍ നിന്നാണ് അരിസോണയിലെ ഫീനിക്‌സിലെത്തിയത്. കഴിഞ്ഞയാഴ്ചയാണ് ഹവായില്‍ നിന്നും കാലഫോര്‍ണിയയിലേക്കു വിമാനം യാത്ര തിരിച്ചത്. സ്വിസ് പൈലറ്റ് ആന്‍ഡ്രേ ബോര്‍ഷ്‌ബെര്‍ഗാണ് വൈമാനികന്‍. യുഎസില്‍നിന്ന് അറ്റ്‌ലാന്റിക് കടക്കുന്നതിനു മുമ്പ് രാജ്യത്ത് രണ്ടിടങ്ങളില്‍ കൂടി വിമാനം ഇറക്കും. യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കുമാണ് വിമാനത്തിന്റെ അടുത്ത യാത്ര. അബൂദബിയില്‍ നിന്നാണ് സോളാര്‍ ഇംപള്‍സ്-2 യാത്രയാരംഭിച്ചത്.
Next Story

RELATED STORIES

Share it