സോമാലിലാന്‍ഡിനെ ലോകം അംഗീകരിക്കണം: വിദേശകാര്യ മന്ത്രി

ഹര്‍ഗേഷ്യ(സോമാലിയ): സോമാലിയയില്‍ നിന്നു തങ്ങള്‍ നേടിയ സ്വാതന്ത്ര്യം ലോകം അംഗീകരിക്കണമെന്നാവശ്യപ്പെട്ട് അര്‍ധ സ്വയംഭരണ മേഖലയായ സോമാലിലാന്‍ഡ്.
അന്താരാഷ്ട്ര സമൂഹത്തില്‍നിന്ന് പ്രത്യേക പരിഗണനയൊന്നും ആവശ്യപ്പെടുന്നില്ലെന്നും 21 വര്‍ഷമായി ഈ രാജ്യം നിലനില്‍ക്കുന്നു എന്ന് അംഗീകരിക്കപ്പെടുകയാണ് വേണ്ടതെന്നും സോമാലിലാന്‍ഡ് വിദേശകാര്യ മന്ത്രി സഅദ് അലി ഷൈര്‍ പറഞ്ഞു. സോമാലിയയില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന്റെ 25ാം വാര്‍ഷിക ദിനാചരണച്ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദിനാചരണത്തിന്റെ ഭാഗമായി സോമാലിലാന്‍ഡ് തലസ്ഥാനം ഹര്‍ഗേഷ്യയില്‍ നടന്ന റാലിയില്‍ ആയിരക്കണക്കിനു സിവിലിയന്‍മാരും സൈനികരും പങ്കെടുത്തു. 1991ലായിരുന്നു സോമാലി ലാന്‍ഡിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം.
Next Story

RELATED STORIES

Share it