സോമാലിയന്‍ റസ്റ്റോറന്റില്‍ ആക്രമണം
BY Sumeera SMR3 Jan 2016 3:36 AM GMT
Sumeera SMR3 Jan 2016 3:36 AM GMT
മൊഗാദിഷു: സോമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിനു സമീപത്തെ റസ്റ്റോറന്റിലുണ്ടായ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശരീരത്തില്‍ ബോംബ് ഘടിപ്പിച്ചെത്തിയ പോരാളി പൊട്ടിത്തെറിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെയും ഉദ്യോഗസ്ഥരുടെയും ഇഷ്ട ഇടങ്ങളിലൊന്നാണ് ഈ ആക്രമണത്തിനിരയായ റസ്റ്റോറന്റ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പ്രാദേശിക സമയം രാവിലെ 9.45നായിരുന്നു ആക്രമണമെന്നു സോമാലി പോലിസ് ഓഫിസര്‍ മുഹമ്മദ് ഹുസൈന് അറിയിച്ചു. കൂടുതല്‍ പേര്‍ക്ക് ജീവാപായം സംഭവിച്ചതായി ഭയപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കി. മൊഗാദിഷുവിലെ ഹോട്ടലിനു നേരെ രണ്ടു മാസങ്ങള്‍ക്കു മുമ്പ് ബോംബാക്രമണം ഉണ്ടായിരുന്നു.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT