Most popular

സോപ്പുപയോഗിച്ചിട്ട് സൗന്ദര്യം കൂടിയില്ല; മമ്മൂട്ടിക്കെതിരേ പരാതി

കല്‍പ്പറ്റ: ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടിവരും എന്ന സിനിമാനടന്‍ മമ്മൂട്ടിയുടെ പരസ്യത്തില്‍ ആകൃഷ്ടനായി സോപ്പ് വാങ്ങി ഉപയോഗിച്ചയാള്‍ക്ക് ഉദ്ദേശിച്ച ഗുണം കിട്ടിയില്ല. ഇതേത്തുടര്‍ന്ന് പരസ്യം നല്‍കിയ കമ്പനിക്കും അഭിനയിച്ച മമ്മൂട്ടിക്കുമെതിരേ മാനന്തവാടി അമ്പുകുത്തി കൂപ്പില്‍ വീട്ടില്‍ കെ ചാത്തു വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതിനല്‍കി. 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ആവശ്യപ്പെട്ടാണ് പരാതി. 22ന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാവാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

Next Story

RELATED STORIES

Share it