സോണിയാ ഗാന്ധി അനുകരണീയ മാതൃക: മേനക

പിലിബിത്ത്: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി അഴിമതി തടയുന്നതില്‍ അനുകരണീയ മാതൃകയാണെന്ന് അകല്‍ച്ചയില്‍ കഴിയുന്ന സഹോദര ഭാര്യയും ബി.ജെ.പി നേതാവുമായ മനേക ഗാന്ധി.
പിലിബിത്തിലെ അഴിമതിയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കവെയാണ് മനേക ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സോണിയയുടെ പേര് കടയുടെ പരസ്യത്തിനായി ബന്ധു ദുരുപയോഗം ചെയ്തപ്പോള്‍ ത്രത്തിലൂടെ പരസ്യം ചെയ്തുകൊണ്ടാണ് സോണിയ ഇതിനെതിരെ പ്രതികരിച്ചത്. ഒരു സഹായത്തിന് വേണ്ടിയും അയാളെ സമീപിക്കരുതെന്ന് പരസ്യത്തിലൂടെ സോണിയ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
സ്വജന പക്ഷപാതത്തിനെതിരെ സോണിയ സ്വീകരിച്ച ഈ മാതൃക അനുകരണീയമാണ്.തങ്ങളെ ഉപയോഗിച്ച് അഴിമതി നടത്തുന്നവരെ ഇത്തരത്തില്‍ പ്രതിരോധിക്കാം. ആവശ്യമെങ്കില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ വിജലന്‍സിനെ സമീപിക്കാമെന്നും ജനങ്ങളോട് മേനക പറഞ്ഞു.
Next Story

RELATED STORIES

Share it