സോണിയക്ക് വിവരാവകാശ കമ്മീഷന്റെ നോട്ടീസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിക്ക് കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നോട്ടീസ്. കമ്മീഷന്‍ ഉത്തരവുണ്ടായിട്ടും വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷയില്‍ മറുപടി നല്‍കാത്തതിന്റെ വിശദീകരണം നല്‍കണമെന്നാണു നിര്‍ദേശം. വിവരാവകാശപ്രവര്‍ത്തകന്‍ ആര്‍ കെ ജെയിന്‍ നല്‍കിയ ഹരജിയില്‍ കമ്മീഷണര്‍മാരായ ബിമല്‍ ജുല്‍ക, ശ്രീധര്‍ ആചാര്യലു, സുധീര്‍ ഭാര്‍ഗവ എന്നിവരുടെ ബെഞ്ച് വാദം കേള്‍ക്കും. വിവരാവകാശ അപേക്ഷ ആറുമാസത്തിനകം പരിഗണിക്കണമെന്ന 2014 ആഗസ്തിലെ ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ തുടര്‍ന്നാണ് നോട്ടീസയച്ചത്. ഹൈക്കോടതി ഉത്തരവിനു വിരുദ്ധമായി കമ്മീഷന്‍ രജിസ്ട്രാര്‍ വിചാരണയുടെ തിയ്യതി സൂചിപ്പിച്ചിട്ടില്ലെന്ന് ജെയിന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it