kozhikode local

സൈബര്‍ പാര്‍ക്ക് ടവറിന് പേരിടാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം

കോഴിക്കോട്: കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കോഴിക്കോട് സൈബര്‍പാര്‍ക്കിന്റെ ആദ്യ ഐടി ടവറിന് പേരിടാന്‍ മല്‍സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ബിരുദ, ബിരുദാനന്തര വിദ്യാര്‍ഥികള്‍ക്കും ഐസിടി അക്കാദമിയുടെ മലബാര്‍ മേഖലയിലെ സഹസ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാം. എന്‍ട്രികള്‍ അയക്കേണ്ട അവസാന തിയ്യതി മാര്‍ച്ച് 18ാണ്.
നഗരത്തിന്റെ ഭാവിയുടെ ഉടമസ്ഥര്‍ വിദ്യാര്‍ഥി സമൂഹമായതിനാല്‍ അവരുടെ സ്വപ്‌നപദ്ധതിയുടെ പേര് നിര്‍ദേശിക്കാനുള്ള അവകാശം അവര്‍ക്കുള്ളതാണെന്ന് സൈബര്‍പാര്‍ക്ക് സിഇഒ ആര്‍ അജിത്കുമാര്‍ പറഞ്ഞു. മലബാറിന്റെ പാരമ്പര്യവും കേരളത്തിന്റെ ഐടി മികവും സമന്വയിക്കുന്ന പേരുകളാവും അഭികാമ്യം.
ഒരു മല്‍സരാര്‍ഥിയുടെ ഒന്നില്‍ കൂടുതല്‍ എന്‍ട്രികള്‍ സ്വീകരിക്കുന്നതല്ല. മികച്ച നിര്‍ദേശത്തിന് 5000 രൂപയും ഫലകവും അടങ്ങുന്നതാണ് സമ്മാനം. 1000 രൂപ വീതമുള്ള മൂന്ന് പ്രോല്‍സാഹന സമ്മാനങ്ങളും പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകളും നല്‍കും.
കോഴിക്കോട്ടെ ഐടി സാധ്യതകളെപ്പറ്റി വിദ്യാര്‍ഥി സമൂഹത്തിനുള്ള അവബോധം വര്‍ധിപ്പിക്കാനും പാര്‍ക്കിന്റെ ഭാവിവളര്‍ച്ചയില്‍ അവരുടെ താല്‍പര്യം ഉറപ്പിക്കാനും ലക്ഷ്യമിട്ടാണ് മല്‍സരം സംഘടിപ്പിക്കുന്നത്.
പേര് രീിലേേെ@ര്യയലൃുമൃസസലൃമഹമ.ീൃഴയിലേക്ക് ഇ-മെയില്‍ ചെയ്യുകയോ വേേു://ംംം.ര്യയലൃുമൃസസലൃമഹമ.ീൃഴ/ിമാശിഴ/ എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് അവിടെ രേഖപ്പെടുത്തുകയോ ചെയ്യാം. കൂടാതെ സൈബര്‍പാര്‍ക്കിന്റെ ഫേസ്ബുക് പേജായ ഴീ്‌ര്യേയലൃുമൃസസീ്വവശസീറലലും പേരുകള്‍ നല്‍കാവുന്നതാണ്.
2.88 ലക്ഷം ച. അടി വിസ്തൃതിയുള്ള ഏഴ് നിലകളോടുകൂടിയതുമായ ടവര്‍ ഏപ്രില്‍ അന്ത്യത്തോടെ പൂര്‍ത്തിയാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it