സൈബര്‍ കുറ്റകൃത്യങ്ങള്‍: അന്വേഷണത്തിന് സ്വകാര്യ സംഘങ്ങളും

ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്വകാര്യമേഖലയിലെ ഡൊമൈന്‍ വിദഗ്ധരുടെ സഹായം തേടാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സൈബര്‍ കുറ്റകൃത്യങ്ങളില്‍ 70 ശതമാനത്തോളം വര്‍ധനവുണ്ടായതിനെ തുടര്‍ന്നാണ് ഈ നടപടി. നിരീക്ഷണം, പുതിയ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കല്‍ തുടങ്ങിയവയ്ക്ക് ഇവരെ ഉപയോഗപ്പെടുത്തും.
ആദ്യപടിയായി സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഈ മാസം 12 മുതല്‍ 19 വരെ സംഘടിപ്പിക്കുന്ന പ്രത്യേക പരിപാടിയില്‍ സൈബര്‍ കുറ്റകൃത്യം, ഡൊമൈന്‍ സുരക്ഷ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍, പാര്‍ട്ടികള്‍ എന്നിവയില്‍നിന്ന് നൂതനാശയങ്ങള്‍ തേടിയിട്ടുണ്ട്.
സൈബര്‍ കുറ്റകൃത്യം, വനിതകളുടെയും കുട്ടികളുടെയും സംരക്ഷണം എന്നിവ പരിമിതപ്പെടുത്താതെയുള്ള സൈബര്‍ സുരക്ഷ എന്നീ മേഖലകളില്‍ ഈ സംരംഭങ്ങള്‍ക്കുള്ള വൈദഗ്ധ്യം പ്രകടിപ്പിക്കാനും ആശയങ്ങള്‍ പങ്കുവയ്ക്കാനും പരിപാടിയില്‍ അവസരം നല്‍കും.
വിഷയാവതരണത്തിന് കമ്പനികള്‍ക്ക് 45 മിനിറ്റ് സമയം നല്‍കും.
Next Story

RELATED STORIES

Share it