സൈബര്‍പോരുമായി മുഖ്യമന്ത്രിയും വിഎസും

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനും തമ്മിലുള്ള വാക്‌പോര് ഫേസ്ബുക്കിലും. കംപ്യൂട്ടറുകളെ എതിര്‍ത്ത വിഎസ് ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയതിനെ പരിഹസിച്ച് കത്തെഴുതിയ മുഖ്യമന്ത്രിക്ക് വിഎസ് ഫേസ്ബുക്കിലൂടെ തന്നെ മറുപടി നല്‍കി. യുവാക്കള്‍ക്ക് കിട്ടാനുള്ള പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒരു ദുര്‍ഭൂതമെന്ന് കംപ്യൂട്ടറുകളെ വിശേഷിപ്പിച്ച വിഎസ് അച്യുതാനന്ദന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളുടെ ശക്തിയും സാധ്യതയും തിരിച്ചറിഞ്ഞത് നന്നായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുറന്ന കത്തിലൂടെ പരിഹസിച്ചു. ഉമ്മന്‍ചാണ്ടിയുടെ പിന്‍കാല്‍ സല്യൂട്ട് എന്ന തലക്കെട്ടോടെയുള്ള കുറിപ്പിലൂടെയാണ് വിഎസ് തിരിച്ചടിച്ചത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ഐടി പാര്‍ക്ക് തിരുവനന്തപുരത്ത് തുടക്കംകുറിച്ചത് ഇടതുപക്ഷ സര്‍ക്കാരാണെന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ താങ്കള്‍ക്ക് മനസ്സിലാവുമെന്നായിരുന്നു വിഎസിന്റെ മറുപടി. 28,000 മലയാളികള്‍ക്ക് ജോലി ലഭിച്ച ഇന്‍ഫോപാര്‍ക്ക് ആക്രി വിലയ്ക്ക് സ്മാര്‍ട്ട്‌സിറ്റിക്ക് വിറ്റ് തുലയ്ക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇപ്പോഴത്തെ ഐടി വികസനത്തെപ്പറ്റി വാചാലനാവുന്നതും താന്‍ വെബ്‌പേജ് തുടങ്ങിയതിനെ പരിഹസിക്കുന്നതും കാണ്ടാമൃഗത്തെക്കാള്‍ ചര്‍മശക്തി ഉള്ളതുകൊണ്ടാണെന്നും വിഎസ് തിരിച്ചടിച്ചു.
Next Story

RELATED STORIES

Share it