സൈന്യത്തെ പിന്‍വലിക്കാമെന്ന വാഗ്ദാനം പാലിച്ചില്ല; തുര്‍ക്കിക്കെതിരേ മുന്നറിയിപ്പുമായി ഇറാഖ്

ബഗ്ദാദ്: വടക്കന്‍ ഇറാഖില്‍ നിന്നു സൈനികരെ പിന്‍വലിക്കാന്‍ തുര്‍ക്കി തയ്യാറായില്ലെങ്കില്‍ സൈനികരെ ഉപയോഗിച്ചു തിരിച്ചടിക്കുമെന്ന് ഇറാഖ് വിദേശകാര്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. തങ്ങളുടെ വടക്കന്‍ അതിര്‍ത്തിരാജ്യമായ തുര്‍ക്കിയുമായി സംഘര്‍ഷമുണ്ടാവാതിരിക്കാന്‍ ശ്രമിക്കേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയാണ്. അതേസമയം, രാജ്യത്തിന്റെ അതിര്‍ത്തിയും പരമാധികാരവും സംരക്ഷിക്കാന്‍ പോരാടേണ്ട അവസ്ഥയുണ്ടായാല്‍ പോരാടുകതന്നെ ചെയ്യും.
ഇറാഖ് വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജഫാരി പറഞ്ഞു. മേഖലയില്‍ നിന്നു സൈന്യത്തെ പിന്‍വലിക്കാമെന്നു തുര്‍ക്കി പ്രതിനിധിസംഘം വാഗ്ദാനം നല്‍കിയതാണെന്ന് ഇറാഖി പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദി പ്രസ്താവനയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍ സൈന്യത്തെ പിന്‍വലിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ ഉടന്‍തന്നെ ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it