സൈന്യത്തിന്റെ അംഗബലം കുറയ്ക്കണം: പരീക്കര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്റെ അംഗബലം കുറയ്ക്കണമെന്ന നിര്‍ദേശവുമായി പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍. പകരം ആധുനികവല്‍ക്കരണത്തിനാണ് കൂടുതല്‍ തുക അനുവദിക്കേണ്ടത്. നിലവില്‍ മൂന്നു സേനകളിലുമായി 1.03 കോടി ജീവനക്കാരുണ്ട്. അധികം ജീവനക്കാരെ ജോലിക്കെടുക്കുന്നത് പുനപ്പരിശോധിക്കും. സൈന്യത്തിലെ അനാവശ്യമായ ഭാഗം വെട്ടിക്കളയണം. ഈ വെട്ടിമാറ്റല്‍ കരസേനയില്‍നിന്ന് ആരംഭിക്കണം. ഏതൊക്കെ മേഖലയിലാണ് നിയന്ത്രണം നടപ്പാക്കാന്‍ സാധിക്കുകയെന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ കരസേനയോട് ആവശ്യപ്പെട്ടതായി മന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ സൈന്യം തന്നെയാണ് തീരുമാനമെടുക്കേണ്ടത്. എന്നാല്‍, നടപടിക്രമങ്ങള്‍ക്ക് സമയമെടുക്കും. അമേരിക്കയുമായുള്ള പ്രതിരോധ ഇടപാടുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തുകയില്‍ 300 കോടി ഡോളര്‍ ബാക്കിയുള്ളത് അറിഞ്ഞില്ലെന്ന് പരീക്കര്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it