സൈന്യം മോചിപ്പിച്ച ഇറാഖി പ്രദേശങ്ങളില്‍ സുന്നികള്‍ക്കെതിരേ കടുത്ത നടപടി

ബഗ്ദാദ്: സായുധസംഘമായ ഐഎസില്‍ നിന്നു തിരിച്ചുപിടിച്ച ഇറാഖിലെ പ്രദേശങ്ങളില്‍ അറബ് സുന്നികള്‍ പ്രതികാര നടപടികള്‍ നേരിടേണ്ടിവരുന്നതായി യുഎന്‍. നിര്‍ബന്ധിത കുടിയൊഴിപ്പിക്കലിനും തട്ടിക്കൊണ്ടുപോവലിനും മറ്റു മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും സുന്നികള്‍ ഇരയാവുന്നതായി യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷന്‍ വക്താവ് സിസിലി പൊയിലി വ്യക്തമാക്കി.
ഇറാഖി സൈന്യവും കുര്‍ദ് പെഷ്മര്‍ഗ ഭടന്‍മാരുമാണ് അക്രമത്തിനു നേതൃത്വം നല്‍കുന്നതെന്നും പൊയിലി ആരോപിച്ചു. ശിയാക്കള്‍ നേതൃത്വം നല്‍കുന്ന ഇറാഖി സര്‍ക്കാരും സുന്നികളോട് വിവേചനപരമായാണ് പെരുമാറുന്നതെന്നു വിദഗ്ധര്‍ വ്യക്തമാക്കുന്നു. കൊള്ള, വസ്തുവകകള്‍ തകര്‍ക്കല്‍, നിര്‍ബന്ധിത കുടിയൊഴിപ്പിക്കല്‍, തട്ടിക്കൊണ്ടുപോവല്‍, അനധികൃതമായി തടവില്‍ വയ്ക്കല്‍, നിയമവിരുദ്ധ കൊലകള്‍ തുടങ്ങിയവയില്‍ ഇറാഖി സൈന്യത്തിനും കുര്‍ദ് സൈന്യത്തിനും പങ്കാളിത്തമുണ്ടെന്നും യുഎന്‍ വ്യക്തമാക്കുന്നു. പലയിടങ്ങളിലും കുടിവെള്ളം, ഭക്ഷണം, പാര്‍പ്പിടം, ആരോഗ്യസേവനം തുടങ്ങിയവ സുന്നികള്‍ക്ക് തടയുന്നതായും ആരോപണമുണ്ട്.
ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ സുന്നി അറബികള്‍ ഐഎസുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്നതായി കുര്‍ദ് സൈന്യം ആരോപിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it