സൈന്യം നാട്ടുകാരെ പീഡിപ്പിക്കുന്നു: നാഷനല്‍ കോണ്‍ഫറന്‍സ്

ജമ്മു: ജമ്മു കശ്മീരിലെ നഗ്‌രോത്തയിലുള്ള സൈന്യത്തിന്റെ ആയുധശാലയ്ക്കു സമീപം താമസിക്കുന്നവരെ സൈന്യം പീഡിപ്പിക്കുന്നതായി നാഷനല്‍ കോണ്‍ഫറന്‍സ് ആരോപിച്ചു. ആയുധശാല നഗ്‌രോത്തയില്‍ നിന്നു മാറ്റണമെന്ന് നാഷനല്‍ കോണ്‍ഫറന്‍സ് പ്രവിശ്യാ പ്രസിഡന്റ് ദേവേന്ദ്രസിങ് റാണ ആവശ്യപ്പെട്ടു. തങ്ങളുടെ ഭൂമി സൈന്യത്തിന് ചുരുങ്ങിയ നിരക്കില്‍ പാട്ടത്തിനു നല്‍കിയ 4000ഓളം കുടുംബങ്ങളാണ് ആയുധശാലയ്ക്കു സമീപം താമസിക്കുന്നത്.
സൈന്യം ഇവരെ പീഡിപ്പിക്കുകയും യാതൊരു നിര്‍മാണ പ്രവര്‍ത്തനവും അനുവദിക്കാതിരിക്കുകയുമാണ്. 1964ല്‍ ഭൂമി ആയുധശാല പണിയാന്‍ സൈന്യത്തിനു നല്‍കിയപ്പോള്‍ തുച്ഛമായ നഷ്ടപരിഹാരമാണ് ലഭിച്ചത്.
മൂന്നു വര്‍ഷമായി പാട്ടത്തുക ലഭിക്കുന്നില്ല. ആയുധശാലയില്‍ നാട്ടുകാര്‍ക്ക് പോര്‍ട്ടര്‍മാരായി ജോലിയും ലഭിച്ചില്ല. ജോലിക്കായി പുറത്തുനിന്നാണ് ആളുകളെ കൊണ്ടുവരുന്നത്-അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it