സൈനിക കേന്ദ്രത്തിനെതിരായ ആക്രമണം ആശങ്കാജനകം

ബംഗളൂരു: സമാധാനശ്രമങ്ങള്‍ തുടരുന്നതിനിടെ രാജ്യത്തെ സൈനികകേന്ദ്രത്തിലും അതി ര്‍ത്തിയിലും നടക്കുന്ന ആക്രമണങ്ങളില്‍ ദേശീയ മനുഷ്യാവകാശ ഏകോപനസമിതി(എന്‍സിഎച്ച്ആര്‍ഒ) ദേശീയ നിര്‍വാഹകസമിതി യോഗം ആശങ്ക രേഖപ്പെടുത്തി. സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്ന ഇത്തരം ആക്രമണങ്ങള്‍ക്കെതിരേ സര്‍ക്കാ ര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അതേസമയം പാകിസ്താനുമായുള്ള സമാധാന ചര്‍ച്ചകള്‍ തുടരണമെന്നും എന്‍സിഎച്ച്ആര്‍ഒ ആവശ്യപ്പെട്ടു.
രണ്ടരലക്ഷം പേരാണു രാജ്യത്തെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരായി കഴിയുന്നത്. ഇതില്‍ കൂടുതലും ദലിതരും ആദിവാസികളും ന്യൂനപക്ഷ വിഭാഗവുമാണ്. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ജയില്‍മോചിതരാവാന്‍ കഴിയാത്തവരും ഇതിലുണ്ട്. നിസ്സഹായരായ ഇത്തരം ജനവിഭാഗങ്ങളുടെ ജയി ല്‍മോചനത്തിന് ജുഡീഷ്യറി ഇടപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ബാലാവകാശ നിയമം ഭേദഗതിചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു യോഗം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകനായ ജി എന്‍ സായിബാബയെ ജാമ്യം റദ്ദാക്കി വീണ്ടും ജയിലിലടച്ച നടപടിയില്‍ യോഗം ഉല്‍ക്കണ്ഠ രേഖപ്പെടുത്തി. ഭരണകൂടത്തിന്റെ അവകാശലംഘനങ്ങള്‍ക്കെതിരേ സംസാരിക്കുന്നവരെ ജയിലിലടയ്ക്കുന്നതിനു കോടതികള്‍ മൗനാനുവാദം നല്‍കുന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുമെന്നും യോഗം വിലയിരുത്തി.
യോഗത്തില്‍ എന്‍സിഎച്ച്ആര്‍ഒ ദേശീയ പ്രസിഡന്റ് പ്രഫ. എ മാര്‍ക്‌സ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പ്രഫ. പി കോയ റിപോര്‍ട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ഷെരീഫ്, ദേശീയ സെക്രട്ടറിമാരായ അഡ്വ. യൂസഫ് മധുരൈ, റെനി ഐലിന്‍, പ്രഫ. രമേശ് നാഗര്‍ ഗരേ, ഖജാഞ്ചി നരേന്ദ്ര മൊഹന്തി ഒഡീഷ, അഡ്വ. സുരേഷ് ആന്ധ്ര, ജാനിബ് ചെന്നൈ, മുഹമ്മദ് കക്കിന്‍ജെ, അഡ്വ. ഷാജഹാന്‍, കേരള ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, ജനറല്‍ സെക്രട്ടറി ടി കെ അബ്ദുസമദ്, ഖജാഞ്ചി കെ പി ഒ റഹ്മത്തുല്ല, ഹെല്‍പ്പ്‌ലൈന്‍ കോ-ഓഡിനേറ്റര്‍ ഇ പി ഷറഫുദ്ദീന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it