സൈനികരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

ന്യൂഡല്‍ഹി: പത്താന്‍കോട്ട് ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു. ആയിരങ്ങളുടെ സാന്നിധ്യത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് സൈനികരുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.
അംബാലയ്ക്കു സമീപമുള്ള ഗാര്‍നല സ്വദേശി ഗാര്‍ഡ് കമാന്‍ഡോ ഗുര്‍സേവാഗ് സിങിന്റെ ഭൗതിക ശരീരം ജന്മനാട്ടില്‍ സംസ്‌കരിച്ചു. ഹരിയാന മന്ത്രിമാരായ അനില്‍ വിജ്, അഭിമന്യൂ എന്നിവരും വ്യോമസേനയിലെയും പോലിസിലെയും ഉന്നത ഉദ്യോഗസ്ഥരും ഗുര്‍സേവാഗ് സിങിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ദേശീയ സുരക്ഷാ സേനയിലെ ലഫ്റ്റനന്റ് കേണല്‍ ഇ കെ നിരഞ്ജന്റെ മൃതദേഹം ജന്മനാടായ പാലക്കാട്ട് എത്തിച്ചു. സൈനികരുടെ വെടിയേറ്റു മരിച്ചയാളുടെ ദേഹത്തെ ഗ്രനേഡ് നിര്‍വീര്യമാക്കുന്നതിനിടെയാണ് ബോംബ് വിദഗ്—ധന്‍ കൂടിയായ നിരഞ്ജന്‍ കൊല്ലപ്പെട്ടത്.
പഞ്ചാബിലെ ഗുര്‍ദാസ്പൂര്‍ സ്വദേശി സുബേദാര്‍ ഫത്തേഹ് സിങ് ഷൂട്ടറും കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാവുമാണ്. സംസ്‌കരിക്കാനെടുത്തപ്പോള്‍ സൈനികര്‍ക്കൊപ്പം മകള്‍ മാധുവും സിങിന്റെ മൃതദേഹം വഹിച്ചു. തന്റെ പിതാവിനെയോര്‍ത്ത് അഭിമാനിക്കുന്നതായി മാധു പറഞ്ഞു.
Next Story

RELATED STORIES

Share it