സൈക്കിളുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ പിടികൂടി
BY Sumeera SMR11 May 2016 4:41 AM GMT
Sumeera SMR11 May 2016 4:41 AM GMT
മണ്ണഞ്ചേരി: സൈക്കിളുമായി കടക്കാന്‍ ശ്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. പ്രതിയോടൊപ്പം വാദിയെയും ജീപ്പില്‍ കൊണ്ടുപോവാന്‍ ശ്രമിച്ചത് വിവാദമായി. കലവൂര്‍ സബ്രജിസ്റ്റാര് ഓഫിസിന് മുന്നില്‍ ഇന്ന് ഉച്ചയ്ക്ക് 12നാണ് സംഭവം.
പ്രീതികുളങ്ങര പാണാപടിക്കല്‍ അനിലിന്റെ ഭാര്യ ശ്രീജയുടെ സൈക്കിളാണ് എടുത്തുകൊണ്ടുപോയത്. സാധനം വാങ്ങാന്‍ വന്ന അനില്‍ സൈക്കിള്‍ സബ്രജിസ്റ്റാര് ഓഫിസിന് മുന്നില്‍ വച്ച ശഷം കടയില്‍ പോയപ്പോഴാണ് സൈക്കിളുമായി യുവാവ് കടന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ പിന്തുടര്ന്ന് ഇയാളെ പിടികൂടി. മണ്ണഞ്ചേരി പോലിസിനെ അറിയിച്ചെങ്കിലും വളരെ വൈകിയാണെത്തിയതെന്ന് ആക്ഷേപമുയര്‍ന്നു. എന്നാല്‍ എസ്ഐ, എഎസ്ഐ എന്നിവരുടെ മുന്നില്‍ വച്ച് സൈക്കിളിന്റെ ഉടമസ്ഥനായ അനിലിനെ ചീത്തവിളിച്ച് ഭീഷണിപ്പെടുത്തിയ യുവാവിനെ സംരക്ഷിക്കാനാണ് എസ്ഐ ശ്രമിച്ചത്.
കൂടാതെ പ്രതിയെ സുരക്ഷിതമായി ജീപ്പില്‍ ഇരുത്തിയ ശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ അനിലിനെ കുത്തിനു പിടിച്ച് ജീപ്പില്‍ കയറ്റി.എന്നാല്‍ നാട്ടുകാര്‍ പ്രതികരിച്ചതിനെ തുടര്‍ന്ന് അനിലിനെ ഇറക്കിവിട്ടു. സൈക്കിളുമായി സ്റ്റേഷനില്‍ ചെല്ലാന്‍ നിര്‍ദേശവും നല്കി. സൈക്കിളുമായി കടക്കാന്‍ ശ്രമിച്ച യുവാവ് മോഷ്ടാവല്ലെന്നാണ് പോലിസ് ഭാഷ്യം.

Next Story
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT