സേ പരീക്ഷ മെയ് 23 മുതല്‍ 27 വരെ; ജൂണ്‍ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകളില്‍ ഒന്നോ രണ്ടോ പേപ്പറുകള്‍ക്ക് പരാജയപ്പെട്ട റഗുലര്‍ വിദ്യാര്‍ഥികള്‍ക്കായുള്ള സേ പരീക്ഷ മെയ് 23 മുതല്‍ 27വരെ നടക്കും. ജൂണ്‍ ആദ്യവാരം ഫലം പ്രസിദ്ധീകരിക്കും. സേ പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ അപേക്ഷയും ഫീസും ഗ്രേഡ് വ്യക്തമാക്കുന്ന കംപ്യൂട്ടര്‍ പ്രിന്റ് ഔട്ടും മാര്‍ച്ചില്‍ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റര്‍ക്ക് മെയ് 10വരെ സമര്‍പ്പിക്കാവുന്നതാണ്.
ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്കായുള്ള അപേക്ഷകള്‍ ഇന്നു മുതല്‍ മെയ് മൂന്നുവരെ ഓ ണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. ഈ അപേക്ഷകള്‍ പ്രധാന അധ്യാപകര്‍ മെയ് നാലിന് വൈകീട്ട് അഞ്ചിന് മുമ്പായി അതോടൊപ്പം അപേക്ഷകരുടെ പ്രി ന്റ് ഔട്ടും ഫീസും തങ്ങള്‍ പരീക്ഷ എഴുതിയ സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ക്ക് മെയ് നാലിന് വൈകീട്ട് അഞ്ചിന് മുമ്പായി ഓണ്‍ലൈ ന്‍ കണ്‍ഫര്‍മേഷന്‍ നടത്തണം.
പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് പേപ്പര്‍ ഒന്നിന് യഥാക്രമം 400, 50, 200 രൂപയാണ് ഫീസ്. പുനര്‍മൂല്യനിര്‍ണയം, സൂക്ഷ്മപരിശോധന എന്നിവയുടെ ഫലം മെയ് 31നകം പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. സെക്കന്‍ഡറി സ്‌കൂള്‍ ലിവിങ് സര്‍ട്ടിഫിക്കറ്റുകള്‍ മെയ് അവസാനവാരത്തോടുകൂടി എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും എത്തിക്കും.
Next Story

RELATED STORIES

Share it