thrissur local

സേവനവേതന വ്യവസ്ഥകള്‍; കെ ജയകുമാര്‍ കമ്മിറ്റി റിപോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു

തൃശൂര്‍: മലബാര്‍ ദേവസ്വം ബോര്‍ഡിനുകീഴിലുള്ള ക്ഷേത്രജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പരിഷ്‌ക്കരിക്കുന്നത് സംബന്ധിച്ച് മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍ ചെയര്‍മാനായ സമിതി സമര്‍പ്പിച്ച റിപോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതായി ദേവസ്വം മന്ത്രി വിഎസ് ശിവകുമാര്‍ അറിയിച്ചു.
ജീവനക്കാരുടെ പ്രയാസങ്ങള്‍ കണക്കിലെടുത്ത് തയ്യാറാക്കിയ ഈ റിപോര്‍ട്ടിന്മേല്‍ അടിയന്തര തുടര്‍നടപടി സ്വീകരിക്കാന്‍ ദേവസ്വം സെക്രട്ടറി കെആര്‍ ജ്യോതിലാലിനെ ചുമതലപ്പെടുത്തി.
ഒട്ടേറെ സുപ്രധാന നിര്‍ദ്ദേശങ്ങളാണ് റിപോര്‍ട്ടിലുള്ളത്. ഗ്രാന്റ് നല്‍കുന്നതിന് നിശ്ചയിച്ചിട്ടുള്ള വരുമാനപരിധിയില്‍ കുറവുള്ള ഓരോ ക്ഷേത്രത്തേയും സംബന്ധിച്ച, വാര്‍ഷിക വരുമാനം എത്രയെന്ന് നിശ്ചയിക്കണം. മൂന്നുവര്‍ഷത്തെ വരുമാനം കണക്കിലെടുത്താണ് ഇത് തയ്യാറാക്കേണ്ടത്.
ഈ ലിസ്റ്റിന് മൂന്ന് വര്‍ഷത്തെ പ്രാബല്യമുണ്ടായിരിക്കും. തൊട്ടുമുമ്പുള്ള മൂന്നുവര്‍ഷങ്ങളിലെ കണക്കുകള്‍ ലഭ്യമല്ലെങ്കില്‍, ലഭ്യമായ കണക്കുകള്‍വച്ചാണ് പരിധി നിശ്ചയിക്കേണ്ടത്. വരുമാനപരിധി സംബന്ധിച്ച തുകയുടെ കാര്യത്തില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ അത് പരിശോധിച്ച്, ഒരു മാസത്തിനുള്ളില്‍ തീരുമാനമെടുക്കണം. ആക്ഷേപാഭിപ്രായങ്ങള്‍ പരിഗണിക്കുന്നതിനുള്ള കാലതാമസം ശമ്പളം നല്‍കുന്നതിന് തടസമാകരുത്.
ശമ്പളം നല്‍കുന്നതിനുള്ള ഗ്രാന്റ് കിട്ടുന്നതിന് അര്‍ഹമായ ക്ഷേത്രങ്ങളെ, വാര്‍ഷികവരുമാനം അഞ്ച് ലക്ഷത്തില്‍ തഴെ, പതിനഞ്ച് ലക്ഷംവരെ, പതിനഞ്ച് ലക്ഷത്തില്‍കൂടുതല്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിക്കണമെന്നതടക്കം നിരവധി നിര്‍ദേശങ്ങളുണ്ട്.
Next Story

RELATED STORIES

Share it