thrissur local

സേഫ് കേരള പരിശോധന: ജില്ലയില്‍ ആറ് ലബോറട്ടറികള്‍ പൂട്ടി; 48 സ്ഥാപനങ്ങള്‍ക്ക് എതിരേ നടപടി

തൃശൂര്‍: സേഫ് കേരള പരിശോധനയില്‍ ആറു ലബോറട്ടറികള്‍ അടച്ചുപൂട്ടി. ആളൂര്‍, എരുമപ്പെട്ടി, പെരിഞ്ഞനം, വെള്ളാനിക്കര, തൃശൂര്‍, ഇരിങ്ങാലക്കുട എന്നീ സ്ഥലങ്ങളിലെ ലബോറട്ടറികളാണ് അടച്ചുപൂട്ടിയത്. സ്ഥാപന ഉടമസ്ഥരില്‍ നിന്നും 2000 രൂപ പിഴയും ചുമത്തി. 48 സ്ഥാപനങ്ങള്‍ക്ക് എതിരെ നടപടി സ്വീകരിച്ചു. 43 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. എട്ട് സ്ഥാപനങ്ങള്‍ക്ക് എതി—രെ നിയമ നടപടികളും സ്വീകരിച്ചു.
ജില്ലയിലെ കോര്‍പ്പറേഷന്‍, േേബ്ലാക്ക് പഞ്ചായത്ത് പരിധിയിലെ പ—രിശോധന കേന്ദ്രങ്ങളിലാണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സുഹിതയുടെ നേതൃത്വത്തില്‍ 233 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 210 ലബോറട്ടറികളിലും 14 എക്‌സ്‌റേ യൂനിറ്റുകളിലും ഒമ്പതു സ്‌കാനിങ് സെന്ററുകളിലുമാണ് പരിശോധന നടത്തിയത്.
തദ്ദേശ —സ്വയംഭരണ സ്ഥാപനങ്ങളുടെ ലൈസന്‍സ് ഇല്ലാതെ ്രപവര്‍ത്തിക്കുന്ന 37 ലബോറട്ടറികളും ഒരോ എക്‌സ്‌റേ —യൂനിറ്റും സ്‌കാനിങ് —െസന്ററും കണ്ടെത്തി. ആരോഗ്യവകുപ്പിന്റെ അംഗീകാരമില്ലാതെ ്രപവര്‍ത്തിക്കുന്ന —ഒരു ലബോറട്ടറിയും പരിശോധനയില്‍ പിടിക്കപ്പെട്ടു. —ജീവനക്കാരന് അംഗീകൃത യോഗ്യതയില്ലാതെ ്രപവര്‍ത്തിക്കുന്ന ഒരു എക്‌സ്‌റേ യൂനിറ്റും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത 26 സ്ഥാനങ്ങളും കണ്ടെത്തി.
25 ലബോറട്ടറികളും ഒരു എക്—സ്‌റേ യൂനിറ്റുമാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഉപകരണങ്ങളുടെ ്രപവര്‍ത്തനക്ഷമത കൃത്യമല്ലാത്ത മൂന്ന് ലബോറട്ടറി—കള്‍ക്ക് നേെരയും നടപടിയുണ്ടായി.
Next Story

RELATED STORIES

Share it