Flash News

സേതുഭാരതം പദ്ധതി ഉദ്ഘാടനം ചെയ്തു

സേതുഭാരതം പദ്ധതി ഉദ്ഘാടനം ചെയ്തു
X
pm modi

ന്യൂഡല്‍ഹി: ദേശീയ പാതകളില്‍ സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്ര ഉറപ്പ് വരുത്തുന്ന 50,000 കോടി രൂപയുടെ ബൃഹദ് പദ്ധതിയായ സേതുഭാരതം പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉദ്ഘാടനം ചെയ്തു. 2019 ഓടെ എല്ലാ ദേശീയ പാതകളെയും റെയില്‍വെ ലെവല്‍ ക്രോസ്സിംഗ് വിമുക്തമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 208 പുതിയ റോഡ് മേല്‍പ്പാലങ്ങളും അടിപ്പാതകളും പണിയാന്‍ പദ്ധതിയുണ്ട്. 1500 പാലങ്ങള്‍ വീതി കൂട്ടുകയോ മാറ്റി സ്ഥാപിക്കുകയോ ചെയ്യും.
ഈ മേഖലയില്‍ ഒരു വന്‍ കുതിച്ച് ചാട്ടം നടത്താന്‍ ഗവണ്‍മെന്റ് ആഗ്രഹിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. മനുഷ്യശരീരത്തില്‍ ധമനികള്‍ക്കും നാഡികള്‍ക്കുമുള്ളത്ര പ്രാധാന്യമാണ് ഒരു രാഷ്ട്രത്തില്‍് റോഡുകള്‍ക്കുള്ളത് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Next Story

RELATED STORIES

Share it