സെഹ്‌വാളിന്റേത് ധീരമായ തീരുമാനം: നാഷനല്‍ വിമന്‍സ് ഫ്രണ്ട്

ന്യൂഡല്‍ഹി: വിയോജിക്കാനുള്ള അവകാശത്തിനെതിരേ നീളുന്ന അസഹിഷ്ണുതയിലും ഭീകര വാഴ്ചക്കെതിരേ പ്രധാനമന്ത്രി സ്വീകരിക്കുന്ന മൗനത്തിലും പ്രതിഷേധിച്ചു പ്രമുഖ എഴുത്തുകാരിയും ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മരുമകളുമായ നയന്‍താര സെഹ്‌വാള്‍ തനിക്കു ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് തിരിച്ചേല്‍പ്പിച്ച നടപടിയെ നാഷനല്‍ വിമന്‍സ് ഫ്രണ്ട് സ്വാഗതം ചെയ്തു.

ഫാഷിസത്തിനെതിരായ ഇന്ത്യന്‍ വനിതകളുടെ ധീരമായ ശബ്ദമാണ് നയന്‍താരയിലൂടെ പ്രതിഫലിച്ചതെന്നു എന്‍.ഡബ്ല്യു.എഫ്. ദേശീയ ജനറല്‍ സെക്രട്ടറി ഫരീദ ഹസന്‍ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.ഭരണഘടന പൗരന് അനുവദിച്ചുതന്ന അവകാശങ്ങള്‍ മുമ്പെങ്ങുമില്ലാത്തവിധം ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഫാഷിസത്തിനെതിരായ നിലപാടുകള്‍ കൈക്കൊള്ളുന്നവര്‍ക്കെതിരെയും സംഘപരിവാരം നടത്തുന്ന ആക്രമണങ്ങളെ തടയുന്നതിനോ പ്രതികള്‍ക്ക് ഉചിതമായ ശിക്ഷ നല്‍കുന്നതിനോ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയും കൈക്കൊള്ളാത്ത സാഹചര്യത്തില്‍ നയന്‍താരയുടെ പ്രതിഷേധം ഏറ്റവും ഉചിതമാണ്. വര്‍ഗീയ ഫാഷിസ്റ്റുകള്‍ക്കെതിരേ മതേതര ശക്തികള്‍ യോജിച്ചു പ്രവര്‍ത്തിക്കണമെന്നും എന്‍.ഡബ്ല്യു.എഫ.് ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it