സെല്‍ഫ് ഗോളില്‍ ഹംഗറി തടിതപ്പി
BY midhuna mi.ptk20 Jun 2016 6:17 AM GMT
X
midhuna mi.ptk20 Jun 2016 6:17 AM GMT
മാഴ്സെ: യൂറോ കപ്പ് ഫുട്ബോളില്‍ ചരിത്ര വിജയം ലക്ഷ്യമിട്ടിറങ്ങിയ ഐസ്ലന്ഡിന് വില്ലനായി സെല്‍ഫ് ഗോള്‍. ഗ്രൂപ്പ് എഫിലെ രണ്ടാം റൗണ്ടില്‍ ഹംഗറിയോടാണ് ഐസ്ലന്ഡ് 1-1ന്റെ സമനില പിണഞ്ഞത്. കളി തീരാന്‍ മിനിറ്റുകള്‍ മാത്രം ബാക്കിനില്‍ക്കേ 88ാം മിനിറ്റില്‍ വഴങ്ങിയ സെല്‍ഫ് ഗോള്‍ ഐസ്ലന്ഡിന്റെ കന്നി യൂറോ കപ്പ് വിജയത്തിന് വില്ലനാവുകയായിരുന്നു. പെനാല്‍റ്റി ബോക്സിനുള്ളില്‍ വച്ച് നടന്ന കൂട്ടപൊരിച്ചിലിനിടയില്‍ പന്ത് ക്ലിയര്‍ ചെയ്യാനുള്ള ഐസ്ലന്ഡ് താരം ബിര്‍കിര്‍ സീവര്സന്റെ ശ്രമമാണ് സെല്‍ഫ് ഗോളില്‍ കലാശിച്ചത്.ആദ്യ മല്‍സരത്തില്‍ പോര്‍ച്ചുഗലിനെ സമനിലയില്‍ തളച്ച ഐസ്ലന്ഡ് രണ്ടാം മല്‍സരത്തിലും ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവച്ചത്. കളിയുടെ 39ാം മിനിറ്റില്‍ ഹംഗറിയെ ഞെട്ടിച്ച് ഐസ്ലന്ഡ് ആദ്യ ഗോള്‍ നേടുകയും ചെയ്തു. 39ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ജില്‍ഫി സിഗുര്‍ഡ്സനാണ് ഐസ്ലന്‍ഡിനു വേണ്ടി ഗോള്‍ നേടിയത്.
Next Story
RELATED STORIES
പാലക്കാട്ട് ഉഷ്ണതരംഗ മുന്നറിയിപ്പ്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
24 April 2024 10:50 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT