Second edit

സെല്‍ഫോണ്‍ ഭീഷണി

മദ്യപിച്ച് വണ്ടിയോടിച്ചാല്‍ ഇപ്പോള്‍ മിക്ക രാജ്യങ്ങളിലും കടുത്ത ശിക്ഷയാണ്. ആളുകള്‍ മദ്യപിച്ച് വണ്ടിയോടിച്ച് വഴിയാത്രക്കാര്‍ക്കും അവനവനു തന്നെയും വലിയ ആപത്ത് വരുത്തിവയ്ക്കാന്‍ തുടങ്ങിയതോടെയാണ് വിവിധ രാജ്യങ്ങളില്‍ അത്തരക്കാര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികള്‍ ആരംഭിച്ചത്.
ഇപ്പോള്‍ ന്യൂയോര്‍ക്ക് ഭരണകൂടം സെല്‍ഫോണിലും മറ്റും സന്ദേശങ്ങള്‍ വണ്ടിയോടിക്കുന്ന വേളയില്‍ അയക്കുന്നതും സ്വീകരിക്കുന്നതും കര്‍ശനമായി തടയാന്‍ നീക്കം ആരംഭിച്ചിരിക്കുകയാണ്. വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ കൈയിലെടുത്ത് സംസാരിക്കുന്നത് ഇപ്പോള്‍ തന്നെ ശിക്ഷാര്‍ഹമാണ് അവിടെ. അതേസമയം, സന്ദേശങ്ങള്‍ അയക്കാനും സ്വീകരിക്കാനും വഴിയരികില്‍ നിര്‍ത്താനുള്ള സംവിധാനംപോലും ചെയ്തിട്ടുമുണ്ട്. ഇതൊക്കെയാണെങ്കിലും വാഹനമോടിക്കുമ്പോള്‍ ശ്രദ്ധതെറ്റിക്കുന്ന ഇത്തരം പ്രവൃത്തികള്‍ വര്‍ധിച്ചുവരുകയാണെന്ന് അധികൃതര്‍ പറയുന്നു. 2015ല്‍ റോഡപകടങ്ങളില്‍ എട്ടു ശതമാനം വര്‍ധനയാണ് ന്യൂയോര്‍ക്ക് നഗരത്തില്‍ രേഖപ്പെടുത്തിയത്.
അതിനാല്‍ പുതിയ നിയമങ്ങളും വരുകയാണ്. മദ്യപിച്ച് വണ്ടിയോടിക്കുന്നത് കണ്ടെത്താന്‍ ശ്വാസം പരിശോധിക്കുന്ന സംവിധാനം പോലെ വണ്ടിയോടിക്കുമ്പോള്‍ സെല്‍ഫോണില്‍ അനധികൃതമായ കാര്യങ്ങള്‍ ചെയ്‌തോ എന്ന് പരിശോധിക്കാനുള്ള പുതിയ സംവിധാനവും അവിടെ തയ്യാറായിക്കഴിഞ്ഞു.
നിയമം ലംഘിക്കുന്നവര്‍ക്കു കടുത്ത ശിക്ഷയും ലഭിക്കും. ഇതുസംബന്ധിച്ച നിയമം പാസാവുന്നതോടെ മറ്റു നഗരങ്ങളും അതു സ്വീകരിക്കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്.
Next Story

RELATED STORIES

Share it