Flash News

സെല്‍ഫിയെടുക്കാന്‍ തിക്കുംതിരക്കും, വാതില്‍ചില്ല് തറച്ച് മുഖ്യമന്ത്രിക്ക് പരിക്ക്

സെല്‍ഫിയെടുക്കാന്‍ തിക്കുംതിരക്കും, വാതില്‍ചില്ല് തറച്ച് മുഖ്യമന്ത്രിക്ക് പരിക്ക്
X
cm in hospital

പെരിന്തല്‍മണ്ണ: യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് വാതില്‍ചില്ല് തറച്ച് പരിക്ക്. മണ്ഡലത്തിലെ കന്നി വോട്ടര്‍മാരുമായി സംവാദം നടന്ന ശിഫ കണ്‍വെന്‍ഷന്‍ സെന്ററിന്റെ മുന്നിലെ അടര്‍ന്ന് വീണ ഗ്ലാസ്സ് ഡോറിന്റ ചില്ല് തറച്ചാണ് മുഖ്യമന്ത്രിക്ക് പരിക്കേറ്റത്. മുഖ്യമന്ത്രിയുടെ വലത് കാലിന്റ മടമ്പിന് താഴെയാണ് ചില്ല് കഷ്ണം കൊണ്ടത്. സെല്‍ഫിയെടുക്കാനുള്ള ആളുകളുടെ തിരക്കിനിടയില്‍ ഗ്ലാസ്സ് ഡോര്‍ അടര്‍ന്ന് വീഴുകയായിരുന്നു. കിംസ് അല്‍ശിഫാ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം മുഖ്യമന്ത്രി മങ്കടയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയി. മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ചില യു.ഡി.എഫ് നേതാക്കള്‍ക്കും നേരിയ പരിക്കേറ്റിട്ടുണ്ട്.

selfie CM
Next Story

RELATED STORIES

Share it