azchavattam

സെലിബ്രിറ്റികളുടെ ഇലക്ഷന്‍ രാഷ്ട്രീയം

സെലിബ്രിറ്റികളുടെ ഇലക്ഷന്‍ രാഷ്ട്രീയം
X
ഉച്ചഭാഷണം/സിതാര

veena

ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി നിര്‍ണയവും വിവാദങ്ങളും പോയവാരം സോഷ്യല്‍ മീഡിയ ഏറെ ചര്‍ച്ചചെയ്ത വിഷയമാണ്. സിനിമാ താരങ്ങളെ അവരവരുടെ നിയോജകമണ്ഡലങ്ങളില്‍ നിര്‍ത്താനുള്ള ഇടതുമുന്നണിയുടെ ശ്രമം ചിലയിടത്തെങ്കിലും പാളിയ മട്ടാണ്. ആറന്‍മുളയില്‍ വീണാ ജോര്‍ജിനെയും വടക്കാഞ്ചേരിയില്‍ കെപിഎസ്‌സി ലളിതയെയും സ്ഥാനാര്‍ഥികളാക്കാന്‍ നടത്തിയ ഇടതുപക്ഷത്തിന്റെ ശ്രമം അണികള്‍ക്കിടയില്‍ കടുത്ത അമര്‍ഷമുണ്ടാക്കി. ഒടുവില്‍ കെപിഎസ്‌സി ലളിതയുടെ പിന്‍മാറ്റത്തോടെയാണ് അണികള്‍ തണുത്തത്.



ചാനലുകാരുടെ ഇരട്ടത്താപ്പ്

നിഷാദ് ഇസ്മയില്‍ പൊളിച്ചെഴുതുന്നത് ചാനല്‍ ചര്‍ച്ചക്കാരന്റെ ഇരട്ടത്താപ്പാണ്. നികേഷിന്റെ സഹപ്രവര്‍ത്തക വീണ ജോര്‍ജ് ആറന്‍മുളയില്‍ സ്ഥാനാര്‍ഥിയാണെന്ന വാര്‍ത്ത ചാനലുകള്‍ സ്‌ക്രോള്‍ ചെയ്യുന്നുണ്ട്. ഒപ്പം ആറന്‍മുളയില്‍ സിപിഎം അണികള്‍ പ്രതിഷേധിക്കുന്നു എന്ന വാര്‍ത്തയും. സിനിമാ പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയാവുന്നതിനെ കുറിച്ച് ഘോരഘോരം ചര്‍ച്ച ചെയ്ത നികേഷ് എന്തുകൊണ്ട് വീണ ജോര്‍ജിനെ ചാനലിന്റെ ചര്‍ച്ചാമുറിയില്‍ കൊണ്ടിരുത്തിയില്ല? വീണ എന്താണ് പാര്‍ട്ടിക്ക് നല്‍കിയ സംഭാവന എന്നു ചോദിച്ചില്ല? ആറന്‍മുളയിലെ പ്രതിഷേധങ്ങള്‍ എന്തുകൊണ്ട് റിപോര്‍ട്ട് ചെയ്തില്ല? - ചോദ്യങ്ങള്‍ നിഷാദ് ഇസ്മയിലിന്റേതാണ്.
എന്നാല്‍ പിന്നെ 140 മണ്ഡലങ്ങളിലും സെലിബ്രിറ്റികളെ മല്‍സരിപ്പിച്ചാല്‍ എന്തു രസായിരുന്നേനെ! നിയമസഭാ സമ്മേളനമൊക്കെ കാണാന്‍ തന്നെ എത്ര ഭംഗിയായിരിക്കുമെന്നാണ്,  ജിസ ജോസിന്റെ പരിഹാസം.

kpac

രാഷ്ട്രീയക്കാര്‍ മുഴുവനും അഭിനയിക്കുവല്ലേ. അപ്പോ ശരിക്കുള്ള അഭിനേതാക്കളാണെങ്കില്‍ ഒന്നു കൂടി ഉഷാറാകും എന്നു തോന്നീട്ടുണ്ടാവും- മിനി സെബാസ്റ്റ്യന്‍ ഒപ്പം കൂടി. തിരഞ്ഞെടുപ്പു സ്ഥാനാര്‍ഥിത്വം വിവാദമായപ്പോള്‍ നിലപാടെടുത്തു മാറിനിന്ന കെപിഎസ്‌സി ലളിതയെ അനുമോദിച്ചുകൊണ്ട് പ്രശസ്ത കഥാകാരന്‍ അശോകന്‍ ചരുവില്‍ പോസ്റ്റിട്ടു: തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്തവുമായി ബന്ധപ്പെട്ടു സൃഷ്ടിക്കപ്പെട്ട വിവാദത്തെ കലാകാരിയുടെ അന്തസ്സു സ്ഥാപിച്ചുകൊണ്ട് തകര്‍ത്തുകളഞ്ഞ ലളിതചേച്ചിക്ക് അഭിവാദ്യങ്ങള്‍. ഒരു കാര്യം വീണ്ടും ബോധ്യമായി. രാഷ്ട്രീയപ്രവര്‍ത്തകരേക്കാള്‍ രാഷ്ട്രീയജാഗ്രത കലാകാരന്മാര്‍ക്കാണുള്ളതെന്ന്. തിരഞ്ഞെടുപ്പു വിജയാഹ്ലാദങ്ങളില്‍ കടന്നുചെന്ന് പടക്കം പൊട്ടിച്ചും കൂത്താടിയിട്ടും അല്ല കേരളം ഉണ്ടായത്. ചോരയും കണ്ണീരും നനഞ്ഞ വഴികളിലൂടെ യാത്ര ചെയ്തിട്ടാണ്. കെപിഎസ്‌സി ലളിത ഒരു പ്രതീകമാണ്. അധഃസ്ഥിതനെ സ്വപ്‌നം കാണാനും പോരാടുവാനും പ്രേരിപ്പിച്ച ജനകീയ കലാമുന്നേറ്റത്തിന്റെ പ്രതീകം. അടുക്കള നാടകം, പാട്ടബാക്കി മുതല്‍ പുരോഗമന ജനാധിപത്യ കേരളം പിറവിയെടുത്ത നൂറു നൂറു അരങ്ങുകളുടെ, പാട്ടുകളുടെ, എഴുത്തിന്റെ സാക്ഷാത്കാരം. ഗാലറിയില്‍ ജയസാധ്യതയുള്ള ടീമുകളുടെ പക്ഷത്തേക്ക് തരാതരം പോലെ മാറിയിരുന്ന് ആര്‍പ്പുവിളിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് അവരെ മനസ്സിലാവണമെന്നില്ല.

അമേരിക്ക സാമ്രാജ്യത്വം തന്നെ!
റൌള്‍ കാസ്‌ട്രോവിനെ ഒബാമ ആശ്ലേഷിച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ തരംഗം സൃഷ്ടിച്ചു. കാസ്‌ട്രോവിന്റെ പഴയ ഒരു ഉദ്ധരണി സംഘടിപ്പിച്ചുകൊണ്ട് ലോകക്രമത്തിന് എന്തോ മാറ്റം വന്നുവെന്ന് സ്വയമേ വിശ്വസിപ്പിക്കാനായിരുന്നു ചിലരുടെ ശ്രമം.  അതിനെതിരേയാണ് ദാമോദര്‍ പ്രസാദ് എഴുതുന്നത്: കമ്മ്യൂണിസം ലോകമുതലാളിത്തത്തിനും അമേരിക്കന്‍ അധിനിവേശത്തിനും ഒരു വെല്ലുവിളിയും ഉയര്‍ത്താത്ത കാലത്ത് ക്യൂബ പോലുള്ള ഒരു ദരിദ്ര രാഷ്ട്രവുമായി കൈകോര്‍ക്കുന്നതിന് അമേരിക്കാന്‍ എസ്റ്റാബ്ലിഷ്‌മെന്റിന് ഒരു പ്രശ്‌നവുമില്ല. സിഐഎയുടെ സമ്മതിപത്രമില്ലാതെ ഒരു അമേരിക്കന്‍ പ്രസിഡന്റും ഒരടിമുന്നോട്ട് വയ്ക്കില്ല. പുതിയ ലോകക്രമത്തില്‍ ലാറ്റിന്‍ അമേരിക്കയെക്കൂടി അമേരിക്കന്‍ അധിനിവേശങ്ങളില്‍ പങ്കാളിയാക്കാന്‍ ക്യൂബയുമായി ചേരുന്നത് യുഎസിന്റെ ആവശ്യമാണ്. നവലിബറല്‍ ചൈനയും മുതലാളിത്തത്തിലേക്ക് പയ്യെ കാലെടുത്തുവയ്ക്കുന്ന ക്യൂബയും അമേരിക്കന്‍ താല്‍പര്യങ്ങള്‍ക്ക് ഒരിക്കലും എതിരാവാന്‍ വഴിയില്ല. ശീതസമരാനന്തര ലോകത്തില്‍ മറ്റു സോഷ്യലിസ്റ്റ് രാഷ്ട്രങ്ങളുടെ സഹായങ്ങളില്ലാതെ ക്യൂബ പോലുള്ള ചെറു രാഷ്ട്രത്തിന് പിടിച്ചുനില്‍ക്കാനാവില്ല.

obama
മധ്യേഷ്യയാണ് അമേരിക്കന്‍ അധിനിവേശ          ഭരണകൂടത്തിന്റെ സവിശേഷ താല്‍പര്യമുള്ള ഇടം. പുതിയ ലോകക്രമത്തില്‍ അമേരിക്ക മുന്നോട്ടുവ          യ്ക്കുന്ന 'ഭീകരവാദ' വിരുദ്ധ അന്താരാഷ്ട്രീയത്തി       ല്‍ ക്യൂബയേയും ചൈനയേയുമൊക്കെ സഖ്യ        കക്ഷികളായിട്ടായിരിക്കും അമേരിക്കന്‍ എസ്റ്റാബ്ലിഷ്‌മെന്റ് കണക്കാക്കുന്നത്. ഇതൊക്കെ തന്നെയാണെങ്കിലും സോവിയറ്റ് യൂനിയന്‍ തകര്‍ന്നിട്ടും ഇത്രയും വര്‍ഷം ഒറ്റയ്ക്ക് പിടിച്ചു നിന്ന ക്യൂബ പോലുള്ള ചെറു രാഷ്ട്രത്തിലെ ജനങ്ങള്‍ക്ക് ഒരു ചുവന്ന സല്യുട്ട്.

അനങ്ങരുത്, അനങ്ങിയാല്‍  തിന്നുകളയും

ഡല്‍ഹി പോലിസ് ഓഫിസര്‍ നാഗാലന്‍ഡ് സായുധസേനയിലെ തന്റെ സഹപ്രവര്‍ത്തകനെ ചോദ്യം ചെയ്യാന്‍ കൊണ്ടുവന്ന പയ്യന്‍മാരുടെ മുന്നില്‍ വച്ച് ചിന്‍കി എന്ന് നിരന്തരം വിളിച്ചുകൊണ്ടിരുന്നുവെന്ന് റിപോര്‍ട്ട് ചെയ്തത് ടെലഗ്രാഫ് പത്രമാണ്. നോര്‍ത്ത് ഈസ്റ്റില്‍ നിന്നുള്ള ജനങ്ങളോടുള്ള മനോഭാവം ഡല്‍ഹി പോലിസിന്റെ ഈ വാക്കുകളിലുണ്ടായിരുന്നു. ചോദ്യം ചെയ്യാന്‍ കൊണ്ടുവന്ന ജെഎന്‍യു വിദ്യാര്‍ഥി ഉമര്‍ഖാലിദിനോട് നിന്നിടത്തു നിന്ന് അനങ്ങരുതെന്നും ചിന്‍കിക്ക് ഹിന്ദി അറിയില്ലെന്നും അവര്‍ മനുഷ്യനെ തിന്നുന്നവരാണെന്നും പറഞ്ഞു. വംശീയതയുടെ പ്രകടനങ്ങളെക്കുറിച്ച് ഓര്‍മപ്പെടുത്തുകയാണ് എ എസ് അജിത്കുമാര്‍.

വിദ്യാര്‍ഥികളെ തോല്‍പ്പിക്കാനാവില്ല
ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ രോഹിത് വെമുലയുടെ ആത്മഹത്യ ഉയര്‍ത്തിയ സംഘര്‍ഷങ്ങള്‍ക്കു ശേഷം വൈസ് ചാന്‍സലര്‍ അപ്പാറാവു വീണ്ടും യൂനിവേഴ്‌സിറ്റിയില്‍ എത്തിയിരിക്കുകയാണ്.

sഅതില്‍ വിദ്യാര്‍ഥികള്‍ അസ്വസ്ഥരാണ്. അവര്‍ സമരത്തിനു മുന്നിട്ടിറങ്ങിയിരിക്കുന്നു. എന്നാല്‍, യൂനിവേഴ്‌സിറ്റിയില്‍ ഇപ്പോള്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ നിലനില്‍ക്കുകയാണ്. ഭക്ഷണവും വെള്ളവും വൈദ്യുതിയും ഇന്റര്‍നെറ്റ് കണക്ഷനും നിഷേധിച്ചുകൊണ്ടാണ് യൂനിവേഴ്‌സിറ്റിയിലെ സംഘി അഡ്മിനിസ്‌ട്രേഷന്‍ വിദ്യാര്‍ഥികളുടെ പോരാട്ടത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നത്.
മാധ്യമങ്ങളാവട്ടെ സഹിഷ്ണുതയോടെയുള്ള സമരത്തെ അക്രമാസക്തമെന്ന് എഴുതിപ്പിടിപ്പിക്കുന്നു. പുറത്തുനിന്നും ഭക്ഷണം കഴിക്കാന്‍ കാശുള്ള വിദ്യാര്‍ഥികള്‍ ഉണ്ടെങ്കിലും ഭൂരിഭാഗവും അതിനു കഴിവുള്ളവരല്ല. രുചിയില്ലെങ്കിലും അവര്‍ക്ക് യൂനിവേഴ്‌സിറ്റി നല്‍കുന്ന, ഭക്ഷണം കഴിക്കാനുള്ള സാമ്പത്തികമേയുള്ളൂ.
പാവപ്പെട്ട വിദ്യാര്‍ഥികളുടെ മുന്നില്‍ കാന്റീനും മെസ്സും അടച്ചിടുന്നവര്‍ ഒന്നോര്‍ക്കണം, ഞങ്ങള്‍ പാവപ്പെട്ടവരായിപ്പോയി എന്ന കുറ്റത്തിനാണ് നിങ്ങള്‍ ഞങ്ങളെ ശിക്ഷിക്കുന്നത്. വിദ്യാര്‍ഥികളെ ദിനംപ്രതി കൊന്നുകളയാന്‍ നാത്‌സി ക്യാംപ് നടത്തുന്ന നിങ്ങള്‍ ഏതു ചെകുത്താനാണ്?-  സ്വന്തം വിദ്യാര്‍ഥിസമൂഹത്തിന്റെ രക്തം കൊണ്ടാണ് സംഘപരിവാര അഡ്മിനും പോലിസും ഇന്നു ഹോളി ആഘോഷിക്കാന്‍ പോവുന്നത്, എന്ന് എഴുതുകയാണ് ഹൈദരാബാദ് യൂനിവേഴ്‌സിറ്റി ഗവേഷക വൈഖരി ആര്യാട്ട്.

കാംപസ് ഫ്രണ്ടിനു നേരെ  സംഘി ആക്രമണം
കാംപസ് ഫ്രണ്ട് പ്രതിഷേധത്തിനടുത്ത് പരിപാടി നടത്തുകയായിരുന്ന പശുദേശീയ ഭീകരര്‍ ആസൂത്രിതമായാണ് ആക്രമണം നടത്തിയത്. മുന്നില്‍ സ്ത്രീകളെ നിര്‍ത്തിയാണ് ആ ഭീരുക്കള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വന്നത്. സഹായത്തിനു പോലിസുമുണ്ടായിരുന്നു. ജനാധിപത്യരീതിയില്‍ സമരം നടത്തിയ വിദ്യാര്‍ഥികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനു പകരം അക്രമികള്‍ക്ക് സൗകര്യം ചെയ്യുകയാണ് പോലിസ് ചെയ്തത്.
ഇത് രണ്ടാം തവണയാണ് സഘിഭീകരര്‍ കാംപസ് ഫ്രണ്ട് പരിപാടിയെ ആക്രമിക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ തന്നെ നടന്ന പ്രതിഷേധത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ടെങ്കിലും കാംപസ് ഫ്രണ്ട് കാരുടെ കൈകളിലെ പട്ടിക കണ്ടപ്പോള്‍ പിന്മാറുകയായിരുന്നു.
നാണമില്ലാത്ത വര്‍ഗം. അധികാരത്തിന്റെ അഹങ്കാരത്തില്‍ ഈ കളി തുടര്‍ന്നാല്‍ സംഘികള്‍ക്ക് നന്നേ വിയര്‍ക്കേണ്ടി വരും. പശുദേശീയ വാദികളോട് ഞങ്ങള്‍ക്ക് പറയാനുള്ളത് സെമിനാര്‍ കൊണ്ടും സിംപോസിയം കൊണ്ടും നിങ്ങളെ തകര്‍ക്കാമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ആണത്തമുണ്ടെങ്കില്‍ ആണായിട്ടു വരണം.
സ്ത്രീകളുടെ സാരിക്ക് മറവില്‍ ഒളിച്ചിരിക്കുന്നവരോട് ഞങ്ങള്‍ക്ക് താല്‍പര്യമില്ല. നിങ്ങളുടെ കൂട്ടത്തില്‍ ആണത്തം ഉള്ള വല്ലവനുമുണ്ടെങ്കില്‍ അവരോട് വരാന്‍ പറ-  കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി എ റഊഫിന്റേതാണ് പോസ്റ്റ്.  ി
Next Story

RELATED STORIES

Share it