സെറീനയ്ക്ക് ഷോക്ക്; കെര്‍ബര്‍ ചാംപ്യന്‍

മെല്‍ബണ്‍: കഴിഞ്ഞ തവണത്തെ ചാംപ്യനും ലോക ഒന്നാംനമ്പര്‍ അമേരിക്കന്‍ വനിതാ താരവുമായ സെറീന വില്യംസിന് ആസ്‌ത്രേലിയന്‍ ഓപണ്‍ ടെന്നിസ് ഫൈനലില്‍ ഞെട്ടിക്കുന്ന തോ ല്‍വി. ഇന്നലെ നടന്ന വനിതാ സിംഗിള്‍സ് കലാശക്കളിയില്‍ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബറാണ് സെറീനയുടെ കഥകഴിച്ച് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോ ര്‍: 6-4, 3-6, 6-4. മല്‍സരം രണ്ടു മണിക്കൂറും എട്ടു മിനിറ്റും നീണ്ടുനിന്നു. 28കാരിയായ ജര്‍മന്‍ താരത്തിന്റെ കന്നി ഗ്രാന്റ്സ്ലാം വിജയം കൂടിയാണിത്.
അമേരിക്കന്‍ ഇതിഹാസം സ്‌റ്റെഫി ഗ്രഫിന്റെ പേരിലുള്ള 22 ഗ്രാന്റ്സ്ലാം കിരീടങ്ങളെന്ന റെക്കോഡ് ലക്ഷ്യമിട്ടറങ്ങിയ സെറീനയെ അപ്രതീക്ഷിത പ്രകടനത്തിലൂടെ ലോക ആറാം റാങ്കുകാരിയായ കെര്‍ബര്‍ സ്തബ്ധയാക്കുകയായിരുന്നു.
Next Story

RELATED STORIES

Share it