സെയ്‌ന, സിന്ധു ക്വാര്‍ട്ടര്‍ ഫൈനലില്‍

ന്യൂഡല്‍ഹി: നിലവിലെ ചാംപ്യനായ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളും പി വി സിന്ധുവും ഇന്ത്യ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ വനിതാ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.
ലോക റാങ്കിങില്‍ ആറാമതുള്ള സെയ്‌ന തായ്‌ലന്‍ഡിന്റെ നിച്ചാവോന്‍ ജിന്‍ഡാപോളിനെയാണ് 21-19, 21-14നു തോല്‍പ്പിച്ചത്. ദക്ഷിണകൊറിയയുടെ സുങ് ജി ഹ്യുനാണ് സെമിയില്‍ സെയ്‌നയുടെ എതിരാളി.
സിന്ധു തായ്‌ലന്‍ഡിന്റെ തന്നെ ബുസാനന്‍ ഓങ്ബുമറുങ്ഫാനെ മറികടക്കുകയായിരുന്നു. ഒരു മണിക്കൂറും 16 മിനിറ്റും നീണ്ട പോരാട്ടത്തില്‍ 17-21, 21- 19, 21-16 നാണ് സിന്ധു ജയിച്ചത്.
Next Story

RELATED STORIES

Share it