സെയ്‌ന നെഹ്‌വാളിന് കലാശക്കളിയില്‍ കാലിടറി

ഫുസൗ (ചൈന): തുടര്‍ച്ച യായ രണ്ടാം കിരീടം മോഹിച്ചിറങ്ങിയ ഇന്ത്യന്‍ വനിതാ താരം സെയ്‌ന നെഹ്‌വാളിന് ചൈന ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണ്‍ ടൂര്‍ണമെ ന്റിന്റെ കലാശക്കളിയില്‍ കാലിടറി.
ഇന്നലെ നടന്ന ഫൈനലി ല്‍ ഒളിംപിക് ചാംപ്യനും ചൈനീസ് താരവുമായ ലി സ്യുറുയിയോട് സെയ്‌ന നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍വി സമ്മതിക്കുകയായിരുന്നു. സ്‌കോര്‍: 12-21, 15-21. ഹെയ്ക്‌സിയ ഒളിംപിക്‌സ് സ്‌പോ ര്‍ട്‌സ് സെന്ററില്‍ നടന്ന ഫൈനല്‍ 39 മിനിറ്റ് കൊണ്ടു തന്നെ അവസാനിച്ചിരുന്നു.
നേരത്തേ ഒമ്പതു തവണ സ്യുറുയിയോട് തോറ്റിട്ടുള്ള സെയ്‌നയ്ക്ക് ഫൈനലില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാനായില്ല. നിര വധി പിഴവുകള്‍ വരുത്തിയ ഇന്ത്യന്‍ താരം തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു. കളിയില്‍ ഒരിക്കല്‍പ്പോലും സ്യുറുയിയെ സമ്മര്‍ദ്ദത്തിലാക്കാന്‍ സെയ്‌നയ്ക്കായില്ല.
Next Story

RELATED STORIES

Share it