Tennis

സെയ്‌ന ഇനി സില്‍വര്‍ ഗേള്‍; ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരം

സെയ്‌ന ഇനി സില്‍വര്‍ ഗേള്‍; ലോക ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടുന്ന ആദ്യ ഇന്ത്യന്‍ താരം
X


saina-latest.jpg.image_.784.410











ജക്കാര്‍ത്ത (ഇന്തോനീസ്യ): ബാഡ്മിന്റണില്‍ രാജ്യത്തെ ലോകത്തിന്റെനെറുകയിലെത്തിച്ച വനിതാ സെന്‍സെഷന്‍ സെയ്‌ന നെഹ്‌വാള്‍ ഇനി ഇന്ത്യയുടെ സില്‍വര്‍ ഗേള്‍. ലോക ചാംപ്യന്‍ഷിപ്പില്‍ രാജ്യത്തിനായി വെള്ളി കഴുത്തിലണിഞ്ഞ ആദ്യ താരമെന്ന റെക്കോഡിനാണ് സെയ്‌ന അര്‍ഹയായത്.

ലോക ചാംപ്യന്‍ഷിപ്പില്‍ ഒരു ഇന്ത്യന്‍ താരം നേടുന്ന അഞ്ചാമത്തെ മെഡല്‍ കൂടിയാണ് സെയ്‌നയ്ക്കു ലഭിച്ചത്. 1983ല്‍ പ്രകാശ് പാദുകോണ്‍, 2011ല്‍ ജ്വാല ഗുട്ടഅശ്വിനി പൊന്നപ്പ സഖ്യം, 2013ലും 14ലും പി വി സിന്ധു എന്നിവര്‍ ഇന്ത്യക്കായി നേരത്തേ വെങ്കലം കരസ്ഥമാക്കിയിരുന്നു.

ഇന്നലെ നടന്ന സിംഗിള്‍സ്  ഫൈനലില്‍ ലോക ഒന്നാംനമ്പറും ടോപ് സീഡുമായ സ്‌പെയിനിന്റെ കരോലിന മാരിനോട് സെയ്‌ന പൊരുതിവീഴുകയായിരുന്നു. ആവേശകരമായ മല്‍സരത്തില്‍ 1621, 1921 എന്ന സ്‌കോറിനാണ് ഇന്ത്യ താരം കീഴടങ്ങിയത്. ഒരു മണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സെയ്‌ന സ്വര്‍ണമെഡല്‍ കൈവിട്ടത്. കരോലിനയുടെ തുടര്‍ച്ചയായ രണ്ടാം ലോക ചാംപ്യന്‍ഷിപ്പ് സ്വര്‍ണം കൂടിയാണിത്.

ഇസ്‌തോറ സെന്യാന്‍ സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 9000ത്തോളം കാണികളെ ത്രസിപ്പിക്കുന്ന പ്രകടനമാണ് ഇരുതാരങ്ങളും ഇന്നലെ കാഴ്ചവച്ചത്. അവസാന അഞ്ചു മല്‍സരങ്ങളില്‍ സെയ്‌നയ്‌ക്കെതിരേ കരോലിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.


ആദ്യ പോയിന്റ് കരോലിനയാണ് നേടിയതെങ്കിലും പിന്നീട് സെയ്‌ന തുടര്‍ച്ചയായി പോയിന്റുകള്‍ കൈക്കലാക്കി. ലീഡ് ചെയ്ത സെയ്‌നയ്‌ക്കെതിരേ തിരിച്ചടിച്ച് കരോല 77ന് ഒപ്പമെത്തി. പിന്നീട് സ്പാനിഷ് താരത്തിന്റെ മാസ്മരിക പ്രകടനമാണ് കണ്ടത്. കണ്ണഞ്ചിപ്പിക്കുന്ന വിന്നറുകളിലൂടെ കരോലിന കളംനിറഞ്ഞു നിന്നപ്പോള്‍ സെയ്‌ന പലപ്പോഴും നിസ്സഹായയായി. ലോങ് റാലികളിലൂടെയും നെറ്റില്‍ നിന്നുള്ള പോയിന്റുകളിലൂടെയാണ് കരോലിന ആദ്യ സെറ്റ് പിടിച്ചെടുത്തത്.
ഒന്നാം സെറ്റ് കൈവിട്ടപ്പോള്‍ തന്നെ സെയ്‌നയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ട നിലയിലായിരുന്നു. താരത്തിന്റെ മുഖഭാവത്തില്‍ നിന്നു തന്നെ ഇതു വ്യക്തമായിരുന്നു.
രണ്ടാം സെറ്റിലും കരോലിന തകര്‍ത്തുകളിച്ചു. സെയ്‌ന പക്ഷെ എളുപ്പം കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു. ചില മികച്ച സ്മാഷുകള്‍ നടത്തിയ ഇന്ത്യന്‍ താരം കരോലിനയ്ക്ക് ഭീഷണിയുയര്‍ത്തി. ഒരു ഘട്ടത്തില്‍ 126ന് ലീഡ് ചെയ്ത സെയ്‌ന സെറ്റ് ജയിക്കുമെന്ന് തോന്നിച്ചെങ്കിലും കരോലിന ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്.
തുടര്‍ച്ചയായി ഏഴു പോയിന്റുകള്‍ നേടിയ സ്പാനിഷ് താരം 1312ന് മുന്നിലെത്തി. പിന്നീട് രണ്ടു പോയിന്റ് നേടി സെയ്‌ന തിരിച്ചുവരവിന്റെ സൂചനകള്‍ നല്‍കിയെങ്കിലും കരോലിന വിട്ടുകൊടുത്തില്ല. സ്‌കോര്‍ 1818ല്‍ നില്‍ക്കവെ സെയ്‌നയ്ക്ക് വിജയപ്രതീക്ഷയുണ്ടായിരുന്നു. പക്ഷെ പിന്നീട് മൂന്നു പോയിന്റുകള്‍ സ്പാനിഷ് താരം പിടിച്ചെടുത്തപ്പോള്‍ ഒരു പോയിന്റ് മാത്രമേ സെയ്‌നയ്ക്കു നേടാനായുള്ളൂ.

​​



Next Story

RELATED STORIES

Share it