Sports

സെയ്‌നയും സിന്ധുവും രണ്ടാംറൗണ്ടില്‍

വുഹാന്‍: ഇന്ത്യന്‍ കിരീടപ്രതീക്ഷകളായ സെയ്‌ന നെഹ്‌വാളും പി വി സിന്ധുവും ബാഡ്മിന്റണ്‍ ഏഷ്യാ ചാംപ്യന്‍ഷിപ്പില്‍ വിജയത്തോടെ തുടങ്ങി. ആദ്യറൗണ്ടില്‍ അനായാസ വിജയമാണ് ഇരുവരും കൈക്കലാക്കിയത്.
അഞ്ചാം സീഡായ സെയ്‌ന ഇന്തോനീസ്യയുടെ ഫിത്രിയാനി ഫിത്രിയാനിയെയാണ് 21-16, 21-17നു തോല്‍പ്പിച്ചത്. സിന്ധു മറ്റൊരു ഇന്തോനീസ്യന്‍ താരമായ മരിയ ഫെബെ കുസുമസ്തുയിയെ 21-10, 21-13നു തുരത്തുകയായിരുന്നു.
അതേസമയം, വനിതാ ഡബിള്‍സില്‍ ഇന്ത്യക്കു തിരിച്ചടി നേരിട്ടു. ഇന്ത്യയുടെ ജ്വാല ഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ആദ്യറൗണ്ടില്‍ കൊറിയയുടെ ചാങ് യെ നാ- ലീ സോ ഹീയോട് 21-15, 21-11നു തോല്‍വി സമ്മതിച്ചു.
Next Story

RELATED STORIES

Share it